സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ നിര്‍ബന്ധിത പണപ്പിരിവ്
കാളികാവ്; സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രര്‍ത്തനം ഗുരുതരാവസ്ഥലേക്ക് നീങ്ങുന്നതായി സൂചന. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ നടത്തിവരുന്ന നിര്‍ബന്ധിത പണപ്പിരിവ് കേരളത്തിലും നടത്തിയതാണ് അധികൃതരെ ആശങ്കയിലാക്കിയിട്ടുള്ളത്.
മാവോയിസ്റ്റുകളുടെ ശക്തമായ സ്വാധീനമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ പണപ്പിരിവ് നടത്തി വരുന്നുണ്ട്. പണം നല്‍കിയില്ലെങ്കില്‍ അക്രമിക്കുന്നതും പതിവാണ്. തോട്ടം ഉടമകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ പണം പിരിച്ചെടുക്കുന്നത്. കല്‍ക്കരി ഖനന മേഖലകളില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ കൂടുതല്‍ തുക പിരിച്ചെടുക്കുന്നത്. വര്‍ഷം തോറും പിരിച്ചെടുക്കുന്ന തുകയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം.
സംസ്ഥാനത്ത് വയനാട് ജില്ലയിലെ മേപ്പാടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു തോട്ടം ഉടമയില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. 30000 രൂപയാണ് തോട്ടം ഉടമയില്‍ നിന്ന് ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്. ഇതിന് പുറമെ വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപ നല്‍കാനും തോട്ടം ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ട് അഞ്ച് വര്‍ഷമായി. അരി ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടെങ്കിലും പണപ്പിരിവ് നടത്തുന്നത് ഇത് ആദ്യമാണ്.
പണപ്പിരിവ് നടത്തിയ സംഭവം വളരെ ഗുരുതരമായ പ്രശ്‌നമായാണ് പൊലിസ് കാണുന്നത്. രാഷ്ട്രീയ ഇടപെടല്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരേ നടപടി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതില്‍ പൊലിസിന് അതൃപ്തിയുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലെ പണപ്പിരിവ് നടത്തിയിട്ടും മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള നടപടി ശക്തമാക്കുന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരേ നടപടി വൈകിയാല്‍ ഗുരുതരമായ പ്രശ്‌നത്തിന് വഴിവെക്കുമെന്നാണ് പൊലിസ് പറയുന്നത്. നിലമ്പൂര്‍ വെടിവെപ്പിന്റെ രണ്ടാം വര്‍ഷികം അടുക്കുക കൂടി ചെയ്തതോടെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ ശക്തമായ ഇടപെടലില്ലെങ്കില്‍ ഗുരുതരമാകുമെന്നും പൊലിസുകാര്‍ പറയുന്നു.
മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്ന തരത്തത്തിലുള്ള പ്രവര്‍ത്തന രീതിയാണ് സംസ്ഥാന പൊലിസിന്റേത്. പണപ്പിരിവുമായി ബന്ധപ്പെട്ട് മേപ്പാടി പൊയിസ് വിക്രം ഗൗഡ, സോമന്‍, സന്തോഷ്, സുന്ദരി എന്നിവരടങ്ങുന്ന നാലംഗ സംഘത്തിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. പണപ്പിരിവിന് പുറമെ 25 കിലോ അരിയും നാലംഗ സംഘം തോട്ട ഉടമയില്‍ നിന്ന് വാങ്ങിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."