HOME
DETAILS
MAL
പുതുവൈപ്പിനിലെ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതും: ചെന്നിത്തല
backup
June 18 2017 | 08:06 AM
തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കു നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കെതിരെ നടന്നത് നിഷ്ഠൂരമായ ബലപ്രയോഗമാണ്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പുതുവൈപ്പിന് പ്രശ്നവും ചര്‍ച്ച ചെയ്തിരുന്നു. അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് ലാത്തിച്ചാര്‍ജുണ്ടായത്. ഇത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."