കാട്ടാനകളുടെ ആക്രമണം: ആശങ്ക വിട്ടുമാറാതെ നാട്ടുകാര്‍
എരുമേലി: വനാതിര്‍ത്തി മേഖലയായ കാരിശേരി, ഇഞ്ചക്കുഴി മേഖലകളിലെ കാട്ടാനകളുടെ ആക്രമണം മൂലം ജനം ആശങ്കയില്‍.
കാട്ടനാകളുടെ ആക്രമണം തടയാന്‍ തടയാന്‍ വനം വകുപ്പ് രംഗത്ത്. കഴിഞ്ഞ ഒരു മാസത്തിലധികമായി മേഖലകളില്‍ തുടരുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ നിരവധി കുടുംബങ്ങളുടെ ക്യഷിയാണ് നശിച്ചത്. വനത്തിന്റെ കിഴക്കേ ഭാഗത്ത് സോളാര്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചതാണ് ആനകള്‍ ഈ ഭാഗത്തേക്ക് വരാന്‍ കാരണമെന്നും പറയുന്നു. ആനകളുടെ ആക്രമണം ഭയന്ന് ഭീതിയിലായ ജനങ്ങളെ രക്ഷപെടുത്താന്‍ എലിഫെന്റ് സ്‌ക്വാഡിന്റെ നേത്യത്വത്തില്‍ പടക്കം പൊട്ടിക്കുന്നത് അടക്കമുളള മുന്‍കരുതലാണ് കഴിഞ്ഞ രണ്ടു ദിവസമായി നടത്തുന്നത്.
തെങ്ങ്, വാഴ, കമുക്, കപ്പ മറ്റു ചെറുകിട ക്യഷികള്‍ അടക്കം വ്യാപകമായ ക്യഷി നാശമാണ് കാട്ടാനകള്‍ വരുത്തിയിരിക്കുന്നത്. കാട്ടാനകള്‍ കൂട്ടമായും, ഒറ്റ തിരിഞ്ഞും എത്തുന്നതാണ് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത്.
ഒരു മാസം മുമ്പ് ഇരുമ്പൂന്നിക്കരയിലും കാട്ടാന ഇറങ്ങി മരങ്ങള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ കാട്ടാനകളുടെ ആക്രമണം തടയല്‍ ശാശ്വതമായ പരിഹാരം കാണണമെന്നാണ നാട്ടുകാര്‍ പറയുന്നത്.
ക്യഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും വനാതിര്‍ത്തി മേഖലകളില്‍ സോളാര്‍ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുവാനും അധികാരികള്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."