അവാര്‍ഡ് വിതരണവും പൂര്‍വ വിദ്യാര്‍ഥി സമ്മേളനവും നടത്തി
അതിരമ്പുഴ: എം.ജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 2015-16 വര്‍ഷത്തെ അവാര്‍ഡ് വിതരണവും പൂര്‍വവിദ്യാര്‍ഥി സമ്മേളനവും വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ഏറ്റവും മികച്ച കോളജിനുള്ള മോസസ് ട്രോഫി മരിയന്‍ കോളജ് കുട്ടിക്കാനം കരസ്ഥമാക്കി. മികച്ച യൂനിറ്റുകളിലെ പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുള്ള ട്രോഫി സിസ്റ്റര്‍ മഞ്ജു ജേക്കബ് (അമലഗിരി ബി.കെ.കോളജ്), സനില സി (കോന്നി എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്), ബിബു വി.എന്‍ (വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജ്), അനില്‍ ജോണ്‍ (കളമശ്ശേരി രാജഗിരി കോളജ്), ഡോ. രാധാമണിയമ്മ പി.ഐ (കോതമംഗലം എം.എ കോളജ്), ഹരീഷ് കുമാര്‍ വി.ജി (എരുമേലി എം.ഇ.എസ് കോളജ്), ശരത് പി നാഥ് (കോട്ടയം ബസേലിയോസ് കോളജ്) എന്നിവര്‍ കരസ്ഥമാക്കി.
പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ ഡോ. രശ്മി വര്‍ഗീസ് (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വിമന്‍), ഷായിമോന്‍ ജോസഫ് (മൂവാറ്റുപുഴ നിര്‍മ്മല കോളജ്), സാജു ഏബ്രഹാം (തൊടുപുഴ ന്യൂമാന്‍ കോളജ്), തോമസ് ബേബി (പാമ്പാടി കെ. ജി കോളജ്), മാത്യു തോമസ് (പാലാ സെന്റ് തോമസ് കോളജ്) എന്നിവര്‍ കരസ്ഥമാക്കി.
മികച്ച വോളന്റിയര്‍മാര്‍ക്കുള്ള ട്രോഫി ഷഹനാ കെ.വി (എറണാകുളം മഹാരാജാസ് കോളജ്), സ്വര്‍ണ്ണ തോമസ് (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വിമന്‍), ജീന എല്‍സ ജോണ്‍, ജസ്റ്റി പോളി (കുട്ടിക്കാനം മരിയന്‍ കോളജ്, അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ്), ജയശ്രീ എസ്, എമില്‍ഡ ജോര്‍ജ് (കോട്ടയം ബസേലിയോസ് കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്), ഷിനു ഷാജി (പാമ്പനാര്‍ എസ്.എന്‍.എം കോളജ്), അഖില്‍ അലക്‌സ് (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്), അനന്തു അജിത് (മൂവാറ്റുപുഴ നിര്‍മ്മല കോളജ്), എബിന്‍ പി കുര്യന്‍ (പാമ്പാടി കെ.ജി കോളജ്) എന്നിവര്‍ കരസ്ഥമാക്കി.
സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനുള്ള ട്രോഫി നവ്യ ബിജു, അമ്മു മരിയ അലക്‌സ് (ഇരുവരും തൊടുപുഴ ന്യൂമാന്‍ കോളജ്), അഞ്ജു പി ടോം (കോട്ടയം സി.എം.എസ് കോളജ്), ലിന്‍സാ മാത്തുണ്ണി (എരുമേലി എം.ഇ.എസ് കോളജ്), ജോന്‍സി അലക്‌സാണ്ടര്‍ (ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്), ക്രിസ്റ്റോ സെബാസ്റ്റ്യന്‍ (കുട്ടിക്കാനം മരിയന്‍ കോളജ്), സെബിന്‍ സെബാസ്റ്റ്യന്‍ (അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്), അഭിജിത്ത് കെ.എസ് (തൃക്കാക്കര ഭാരത്മാതാ കോളജ്), അകിന്‍ റ്റി. ജോണ്‍ (കോട്ടയം സി.എം.എസ് കോളജ്), മോനു പീറ്റര്‍ (ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജ്) എന്നിവര്‍ കരസ്ഥമാക്കി.
സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്ന യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഷെറഫുദ്ദീന്‍ കെ, ഡോ.അജി സി. പണിക്കര്‍, ഡോ.എം.എസ്. മുരളി, വി.എസ് പ്രവീണ്‍ കുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ. സാബുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."