അടൂരിനെതിരേ രാജ്യദ്രോഹക്കുറ്റം: അത്യന്തം പ്രതിഷേധാര്‍ഹമെന്ന് മന്ത്രി ബാലന്
അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന് പറഞ്ഞു.
ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെയാണ് രാജ്യദ്രോഹ കുറ്റമാകുന്നത്? രാജ്യത്തെ പൗരന്മാരെ തല്ലിക്കൊല്ലരുതെന്ന് ആവശ്യപ്പെട്ടാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്?. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സൈ്വര്യജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."