HOME
DETAILS

ഇറാഖില്‍ പ്രക്ഷോഭം ആളിക്കത്തുന്നു;  വെടിവയ്പില്‍ മരണം 44 ആയി

  
backup
October 05 2019 | 01:10 AM

iraq-i-internal-conflict-became-worse-780023-2
 
 
 
ബഗ്ദാദ്: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരേ യുവാക്കള്‍ നടത്തിയ പ്രക്ഷോഭം നേരിടാന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ ഇതുവരെ 44 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ക്ക് പരുക്കേറ്റു. നസിരിയയില്‍ 18 പേരും ബഗ്ദാദില്‍ 16 പേരും മരിച്ചതായി പൊലിസ് അറിയിച്ചു. 
പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാസേന ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചെങ്കിലും ജനം തെരുവുകള്‍ കീഴടക്കുകയായിരുന്നു. അതോടെ റബര്‍ ബുള്ളറ്റുപയോഗിച്ചും അല്ലാതെയും വെടിവയ്പു നടത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. 
എന്നാല്‍ അടിസ്ഥാന ആവശ്യങ്ങളായ ജലവിതരണവും വൈദ്യുതിയും എണ്ണസമ്പന്നമായ രാജ്യത്ത് പലയിടത്തും ഇപ്പോഴും ഇല്ലാത്തതില്‍ ക്ഷുഭിതരായ യുവാക്കള്‍ നാലാം ദിവസവും തെരുവില്‍ തുടരുകയാണ്. ഒക്ടോബര്‍ ഒന്നിനാണ് ആയിരത്തിലേറെ പേര്‍ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ തെരുവിലിറങ്ങിയത്. സ്വതന്ത്ര ചത്വരത്തില്‍ ഒത്തുകൂടിയവര്‍ക്കു നേരെ പൊലിസ് ബലംപ്രയോഗിച്ചതോടെ സമരം മറ്റിടങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു. 
സമരത്തിനു നേരെയുള്ള സൈന്യത്തിന്റെ അടിച്ചമര്‍ത്തലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതും യുവാക്കളെ ക്ഷുഭിതരാക്കി. സര്‍ക്കാര്‍ ഓഫിസുകള്‍ പൊതുജന സേവനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. 
ഇതോടെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി മന്ത്രിസഭയുടെ ഭാവി ഭീഷണിയിലായിരിക്കുകയാണ്. 
 
 
 
 
 
 
 
 
 
 
അഴിമതിക്കാരെ ശിക്ഷിക്കണമെന്ന് അലി സിസ്താനി
 
 
 
 
 
 
ബഗ്ദാദ്: പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇറാഖിലെ സമുന്നത ശീഈ പണ്ഡിതന്‍ ആയത്തുല്ലാ അലി അല്‍ സിസ്താനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഴിമതി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. അഴിമതിക്കാരെ ജയിലിലടക്കണം. തൊഴിലില്ലായ്മ പരിഹരിക്കണം. പൊതുജനസേവനം മെച്ചപ്പെടുത്തണം. അതോടൊപ്പം സമരക്കാരോടും സേനയോടും അക്രമം ഉപേക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 
സമരക്കാര്‍ക്കു നേരെ വെടിവയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫിസ് വക്താവ് മാര്‍ത്ത ഹുര്‍ത്താഡോ പറഞ്ഞു.  അതിനിടെ ഇറാഖിലുള്ള ഖത്തര്‍ പൗരന്മാരോട് ഉടന്‍ മടങ്ങാനും മറ്റുള്ളവര്‍ അവിടേക്കുള്ള യാത്ര ഒഴിവാക്കാനും ഖത്തര്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  34 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago