പല്ലിക്കൂട്ടം ഡാം സര്‍ക്കാര്‍ പിന്‍വാങ്ങി; കര്‍ഷകര്‍ ആവേശത്തില്‍
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വിഭാവന ചെയ്ത പല്ലിക്കൂട്ടം ജലസേജന പദ്ധതിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വാങ്ങി. കര്‍ഷക മനസുകള്‍ ഇളകി മറിഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളായ വെള്ളറട, കുന്നത്തുകാല്‍ പഞ്ചായത്തുകള്‍ അതിരിടുന്ന പനച്ചമൂട്, പുലിയൂര്‍ശാല, ചെറിയ കൊല്ല, നിലമാമൂട്, തോലടി, ദേവികോട്, മഞ്ഞാലുംമൂട്, ഉത്രംകോട്, കറ്റുവ, ആലംചോല തുടങ്ങി മുപ്പത്തിആറായിരം ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ പ്രദേശങ്ങളില്‍ മുപ്പത്തിനാലായിരം കര്‍ഷക കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. പ്രധാന കൃഷി റബര്‍. ഇവരെ അവിടെ നിന്ന് ഒഴിപ്പിച്ച് കൂറ്റന്‍ ജലസേജന പദ്ധതി സ്ഥാപിക്കുക എന്ന നയമായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റേത് കര്‍ഷകരെ മറ്റെതെങ്കിലും സ്ഥലത്തേക്കോ വനഭൂമിയിലേക്കോ മാറ്റി പാര്‍പ്പിക്കാമെന്നും വനത്തിലെ തരിശു ഭൂമി ഇവര്‍ക്കായി പതിച്ച് നല്‍കാമെന്നും വാഗ്ദാനവുമുണ്ടായിരുന്നു. എന്നാല്‍ വീടും പറമ്പും വിട്ട് മറ്റൊരു സ്ഥലത്തേയ്ക്കും പോകാനില്ലായെന്ന് പറഞ്ഞ് കര്‍ഷകര്‍ ഒന്നടങ്കം സമരപരിപാടികളുമായി രംഗത്തിറങ്ങിയതോടെ തമിഴ്‌നാട് സര്‍ക്കാരിന് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു.തമിഴ്‌നാട്ടിലെ വിളവന്‍കോട് താലൂക്കിലെ വനാതിര്‍ത്തി പങ്കിടുന്ന കരിപ്പയാര്‍ ഒഴുകുന്ന തീരത്താണ് പല്ലിക്കൂട്ടം അണക്കെട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എത്ര മഴ പെയ്താലും ജലം പരമാവധി സംഭരിക്കുവാനുളള കൂറ്റന്‍ അണക്കെട്ടായിരുന്നു വിഭാവന ചെയ്തിരുന്നത്. ഇവിടെ നിന്നും ജലം കന്യാകുമാരിയുടെ വരണ്ട പ്രദേശങ്ങളിലും തിരുനെല്‍വേലി മുഴുവനായും എത്തിക്കുകയായിരുന്നു ലക്ഷ്യം. തിരുനെല്‍വേലിയിലുടനീളം കരിമ്പനകളും മുള്‍പ്പടര്‍പ്പുകളുമാണ്. മണ്ണ് ഫലഭൂയിഷ്ടവും. ജലമില്ലാതെ വരണ്ടുണങ്ങി കിടക്കുകയാണ് തിരുനെല്‍വേലി ജില്ലയിലെ കോടിക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങള്‍. അണക്കെട്ട് പദ്ധതി പാളിയതോടെ സര്‍ക്കാര്‍ ലക്ഷ്യങ്ങളും തകിടം മറിഞ്ഞു. കരള അതിര്‍ത്തികളിലെ തമിഴ്‌നാട് പ്രദേശങ്ങളെല്ലാം ഫലഭൂയിഷ്ടത നിറഞ്ഞ മണ്ണാണ്. ഇവിടെ തങ്ങള്‍ക്കാവശ്യമായ ഏത് കൃഷിയും നൂറ് മേനിയില്‍ വിളവെടുക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച് സര്‍ക്കാരിനെ അറിയിച്ചതും ഫലം കണ്ടു. തുടര്‍ന്ന് മറ്റൊരണക്കെട്ടിന് വേണ്ടി സര്‍ക്കാര്‍ നടത്തിയ ഗവേഷണങ്ങളെല്ലാം പരാജയപ്പെട്ടു. തങ്ങളെ നാട്ടില്‍ നിന്നും ആട്ടിപായിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ ഏറെ സന്തോഷം പങ്കുവയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."