റവന്യൂ ഇന്റലിജന്‍സില്‍ ആവശ്യത്തിന് ജീവനക്കാരില്ല
കോഴിക്കോട്: സംസ്ഥാനത്തെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി ഡി.ആര്‍.ഐയുടെ മൂന്ന് റീജ്യനല്‍ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൊച്ചി ഓഫിസില്‍ മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട അംഗസംഖ്യയുള്ളത്. കാര്യക്ഷമവും ചടുലവുമായ അന്വേഷണ നടപടികള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവ് പ്രതികൂലമായി ബാധിക്കുകയാണ്.
കോഴിക്കോട്ട് അഞ്ചും തിരുവനന്തപുരത്ത് മൂന്നും കൊച്ചി യൂനിറ്റില്‍ 12 അംഗങ്ങളുമാണുള്ളത്. കരിപ്പൂര്‍ വിമാനത്താവളവും അഞ്ചോളം ജില്ലകളും ഉള്‍പ്പെടുന്ന മലബാര്‍ റീജ്യനല്‍ ഓഫിസാണ് കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്നത്. ഇവിടെ പേരിനു പോലും ഒരു ഇന്റലിജന്‍സ് ഓഫിസര്‍ ഇല്ല.
ഓരോ യൂനിറ്റിലും രണ്ട് ഇന്റലിജന്‍സ് ഓഫിസര്‍മാരെങ്കിലും വേണമെന്നിരിക്കേയാണിത്. ഒരു ഡെപ്യൂട്ടി ഡയറക്ടറും നാല് സീനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരുമാണ് കോഴിക്കോട്ട് റീജ്യനില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസം ഡി.ആര്‍.ഐ സംഘം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ അസാധു നോട്ടുകള്‍ കണ്ടെത്തിയിരുന്നു.
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം സംസ്ഥാനത്തെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം കടുത്ത ജാഗ്രതയിലായിരുന്നു. കോഴിക്കോട്ട് വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള മറ്റ് അന്വേഷണ ഏജന്‍സികളുടെ അംഗബലമുണ്ടാവാറില്ലെങ്കിലും അത്യാവശ്യത്തിന് പോലും ജീവനക്കാരില്ലാത്തത് ബാധിക്കാതെയാണ് ഇപ്പോഴുള്ള ജീവനക്കാര്‍ കര്‍മനിരതരാവുന്നത്. കണ്ണൂരില്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ കാസര്‍കോടോ, കണ്ണൂരോ പുതിയ ഓഫിസ് അനുവദിക്കാനും ജീവനക്കാരുടെ ഒഴിവ് നികത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടതായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."