HOME
DETAILS
MAL
രണ്ടുലക്ഷം രൂപ കവര്‍ന്ന അസം സ്വദേശികള്‍ പിടിയില്‍
backup
June 18 2017 | 21:06 PM
പൂച്ചാക്കല്‍: രണ്ടുലക്ഷം രൂപ കവര്‍ന്ന അസം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. ഫൈജുല്‍ ഹഖ് കസാരിയ (22), ശബീര്‍ ഹുസൈന്‍ (19) എന്നിവരെയാണ് തമിഴ്‌നാട് ഈറോഡ് വച്ച് പൂച്ചാക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പൂച്ചാക്കല്‍ തെക്കേക്കരയില്‍ ആക്രിസാധനങ്ങള്‍ മൊത്തമായി എടുക്കാനെത്തിയ പെരുമ്പാവൂര്‍ സ്വദേശി ബീരാന്റെ പണമാണ് ഇവര്‍ കവര്‍ന്നത്.
ബീരാന്‍ ഉച്ചയ്ക്ക് പള്ളിയില്‍ നിസ്‌കരിക്കാനായി പോയപ്പോള്‍ ലോറിയുടെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ അസം സ്വദേശികള്‍ അപഹരിച്ച് കടന്നു കളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."