കരുനാഗപ്പള്ളിയില്‍ വന്‍ സ്പിരിറ്റ്‌വേട്ട; ഒരാള്‍ അറസ്റ്റില്‍
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ സ്പിരിറ്റ് വേട്ടയില്‍ ഒരാള്‍ അറസ്റ്റിലായി. എക്‌സൈസ് സംഘത്തെക്കണ്ട് ഡി.വൈ.എഫ്.ഐ നേതാവും കൂട്ടാളികളും ഓടിരക്ഷപ്പെട്ടു. 20 കന്നാസുകളിലായി ഒളിപ്പിച്ചിരുന്ന 660 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു.
കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ കല്ലേലി ഭാഗത്തുനിന്നും സ്പിരിറ്റ് പിടികൂടിയത്. ഗഘഛ2ഡ 24 14 രജിസ്‌ട്രേഷന്‍ നമ്പരോട് കൂടിയ ക്വാളിസില്‍ 10 കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന 330 ലിറ്റര്‍ സ്പിരിറ്റുമായി തഴവ വടക്കുംമുറി കിഴക്ക് മുറിയില്‍ കുഴിക്കാലത്തറ കിഴക്കതില്‍ രജ്ഞിതിനെയാ(36)ണ് എക്‌സൈസ് സംഘം പിടികൂടിയത്.
വാഹനത്തിന് അകമ്പടിയായി സ്‌കൂട്ടറില്‍ വന്ന തഴവയിലെ ഡി.വൈ.എഫ്‌ഐ പ്രാദേശിക നേതാവ് അന്‍സാറും ഇതേ വാഹനത്തില്‍ രഞ്ജിത്തിനൊപ്പം ഉണ്ടായിരുന്ന കൊച്ചുമോന്‍ എന്ന് വിളിക്കുന്ന അഖിലും എക്‌സൈസ് സംഘത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്തതപ്പോഴാണ് അന്‍സാറിന്റെ വീട്ടില്‍ സൂക്ഷച്ചിരുന്ന സ്പിരിറ്റാണിതെന്നു മനസിലായത്. സ്പിരിറ്റ് അഖിലിന്റെ പരിചയക്കാരന് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ബാക്കി 10 കന്നാസ് സ്പിരിറ്റ് അന്‍സാറിന്റെ വീട്ടില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും രഞ്ജിത്ത് മൊഴിനല്‍കി.
തുടര്‍ന്ന് എക്‌സൈസ് സംഘം അന്‍സാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീടിന്റ കിടപ്പുമുറിയില്‍ നിന്നും പത്തു കന്നാസുകളില്‍ സൂക്ഷിച്ച 330 ലിറ്റര്‍ സ്പിരിറ്റു കൂടി എക്‌സൈസ് സംഘം കണ്ടെത്തിയത്.
പരിശോധന സമയം വീട്ടിലുണ്ടായിരുന്ന അന്‍സാറിന്റെ ഭാര്യ ജെസീനയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. ഒരാഴ്ചയ്ക്കു മുന്‍പ് ഇതേ വാഹനത്തില്‍ രജ്ഞിത്തും അഖിലും അന്‍സാറും കൂടി 20 കന്നാസ് സ്പിരിറ്റ് വീട്ടില്‍ കൊണ്ടുവന്നു സ്റ്റോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ജെസീന പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 10 കന്നാസ് സ്പിരിറ്റുമായി രഞ്ജിത്തും അഖിലും ക്വാളിസിലും അന്‍സാര്‍ സ്‌കൂട്ടറിലും പോയതായും ജസീന മൊഴി നല്‍കി. 20 കന്നാസ് സ്പിരിറ്റും ക്വാളിസും അന്‍സാര്‍ ഉപേക്ഷിച്ചുപോയ മാസ്‌ട്രോ സ്‌കൂട്ടറും 12270 രൂപയും തൊണ്ടിമുതലായി പിടികൂടി.
കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീമംഗങ്ങളുടെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനും നിരന്തരമായ രാത്രികാല പരിശോധനകളുടെയും ഫലമായാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്. സി.എ വിജു കെ പ്രസാദ്,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ സനില്‍കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ പി.എല്‍.വിജിലാല്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. ഷാഡോ ടീമംഗങ്ങളായ എസ് അനില്‍കുമാര്‍,കെ സുധീര്‍ബാബു,എസ് കിഷോര്‍, സി.അനില്‍കുമാര്‍,എസ് ശ്യാംകുമാര്‍,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."