നൗഫിയക്കും നസ്രിയക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം
ചങ്ങരംകുളം: കക്കിടിക്കല്‍ താമസിക്കുന്ന നെല്ലിയാലപ്പാട്ടില്‍ നൗഫല്‍, ഫൗസിയ ദമ്പതികളുടെ മക്കളായ നൗഫിയ,നസ്‌റിയ എന്ന നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കാണ് സി.പി.എം സൈബര്‍ വോയ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയത്.
സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം നാളെ വൈകിയിട്ട് മൂന്ന് മണിക്ക് പൊന്നാനി എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജന്മനാ തളര്‍ച്ച ബാധിച്ച രണ്ടു കുരുന്നുകളുടെ പഠനമടക്കമുള്ള ചിലവുകള്‍ വര്‍ഷങ്ങളായി കഴിഞ്ഞു പോയിരുന്നത് സുമനസുകളുടെ സഹായത്താലും കാരുണ്യത്തിലുമായിരുന്നു.
വീട് നിര്‍മ്മിക്കാനുള്ള സ്ഥലം നാട്ടുകൂട്ടം വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാങ്ങിയെങ്കിലും അതില്‍ ഒരു വീട് നിര്‍മിക്കാനുള്ള ശ്രമവുമായി സി.പി.എം സൈബര്‍ വോയിസ് എന്ന നവമാധ്യമ കൂട്ടായ്മ മുന്നിട്ടിറങ്ങുകയായിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കി ഒപ്പമുണ്ടായെന്നും സൈബര്‍ വോയിസ് അംഗങ്ങളില്‍ നിന്നും ഉദാരമതികളായ വ്യക്തികളില്‍ നിന്നും വിവിധ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും സംഘടനകളും നല്‍കിയ സഹായം കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധ്യമായതെന്നും ഭാരവാഹികള്‍ പറഞു.സി.പി.എം പന്താവൂര്‍, നെല്ലിശ്ശേരി ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ ആലംകോട് മേഖലാ കമ്മിറ്റിയുടെയും കക്കിടിക്കല്‍ യൂണിറ്റിന്റെയും നേതൃത്വത്തിലാണ് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പത്രസമ്മേളനത്തില്‍ സി.പി.ഐ.എം സൈബര്‍ വോയിസ് രക്ഷാധികാരി ബഷീര്‍ മൂര്‍ക്കനാട് ,സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളായ സനീഷ് പൊന്നാന്നി, ചെങ്കൊടി വാപ്പുട്ടി, സി.പി.ഐ.എം നെല്ലിശ്ശേരി ബ്രാഞ്ച് സെക്രട്ടറി റഷീദ്, ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസ്, കണ്‍വീനര്‍ നഹാസ് കക്കിടിപ്പുറം, വൈ.ചെയര്‍മാന്‍ ഷെരീഫ് കക്കിടിക്കല്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."