HOME
DETAILS
MAL
എം.ഐ ഷാനവാസ് എം.പിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
backup
November 08 2018 | 05:11 AM
ചെന്നൈ: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന എം.ഐ ഷാനവാസ് എം.പിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ടിരുന്നുവെങ്കിലും അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച്ച നില വഷളായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."