HOME
DETAILS

കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയ ഭൂമി റവന്യൂ വകുപ്പിന്റേതെന്ന് റിപ്പോര്‍ട്ട്

  
backup
October 05 2019 | 18:10 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%b2


തൊടുപുഴ: അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കാനെന്ന പേരില്‍ രാജാക്കാട് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയത് റവന്യൂ ഭൂമിയാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും ഇതു കെ.എസ്.ഇ.ബിക്ക് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ റവന്യൂ മന്ത്രിക്ക് കൈമാറി.
76 ഏക്കര്‍ വരുന്ന ഭൂമിയിലെ 21 ഏക്കറാണ് ഉപകരാര്‍ വഴി കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയത്. രാജാക്കാട് വില്ലേജില്‍പ്പെട്ട പ്രദേശത്ത് റവന്യൂ തരിശുഭൂമി മാത്രമാണ് ഉള്ളതെന്നാണ് ഭൂമി സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബിയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വയര്‍മാരെ ഉപയോഗിച്ച് പരിശോധന നടത്തി സര്‍വേ നമ്പര്‍ കണ്ടെത്തണം. ഇവയെല്ലാം അടങ്ങിയ റിപ്പോര്‍ട്ടാണ് ജില്ല കലക്ടര്‍ ഇന്നലെ രാത്രി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറിയത്.
ഭൂമി കെ.എസ്.ഇ.ബിയുടെ കൈവശമാണെങ്കിലും കരമടക്കാത്തതിനാല്‍ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് തന്നെയാണ്. നിജസ്ഥിതിയും ഇവിടെ സംഭവിച്ച കാര്യങ്ങളുമടങ്ങിയ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണ്. ഇതില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം, കുണ്ടള, മൂന്നാര്‍ അടക്കം ഏഴിടങ്ങളിലാണ് കെ.എസ്.ഇ.ബി ഭൂമി സഹകരണ ബാങ്കുകള്‍ക്ക് കൈമാറിയത്. ഇതില്‍ പൊന്മുടിയില്‍ ഭൂമി കൈമാറിയത് മന്ത്രി എം.എം മണിയുടെ മരുമകന്‍ വി.എ കുഞ്ഞുമോന്‍ പ്രസിഡന്റായ രാജാക്കാട് സഹകരണ ബാങ്കിനാണ്. പൊന്‍മുടി അണക്കെട്ടിനു സമീപം 21 ഏക്കര്‍ ഭൂമിയാണ് രാജാക്കാട് ബാങ്കിന് കൈമാറിയത്. ഇതു ക്രമവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഫെബ്രുവരി 28നു ചേര്‍ന്ന കെ.എസ്.ഇ.ബി ഫുള്‍ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് ഭൂമി കൈമാറ്റം. കെ.എസ്.ഇ.ബിക്കു കീഴിലുള്ള ഹൈഡല്‍ ടൂറിസം സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഭൂമി കൈമാറിയത്. പദ്ധതി പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതയുള്ള കേന്ദ്രങ്ങളുടെ സംരക്ഷണം കെ.എസ്.ഇ.ബി ക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം സെന്ററിനാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ വിനോദസഞ്ചാര വികസനത്തില്‍ പങ്കാളികള്‍ ആക്കണമെന്ന് 2018 മെയ് അഞ്ചിന് ചേര്‍ന്ന ഹൈഡല്‍ ടൂറിസം സെന്റര്‍ ഗവേണിങ്‌ബോഡി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറ്റം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago