ടിപ്പര്‍ സര്‍വിസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും
മുക്കം: അധ്യാപികയും മകളും ടിപ്പര്‍ ലോറിയിടിച്ച് മരിച്ചതിനെ തുടര്‍ന്ന് ജനരോഷമുയര്‍ന്ന സാഹചര്യത്തില്‍ മുക്കത്ത് നിര്‍ത്തിവച്ചിരുന്ന ടിപ്പര്‍ ലോറികളുടെ ഓട്ടം ഇന്നുമുതല്‍ പുനരാരംഭിക്കും.
വെള്ളിയാഴ്ച കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേര്‍ത്ത ടിപ്പര്‍ ഉടമകളുടെയും തൊഴിലാളികളുടെയും യോഗം നടന്നിരുന്നു. ഇതിനുശേഷം തൊഴിലാളികള്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വകക്ഷി യോഗതീരുമാനം അംഗീകരിച്ച് ഇന്നുമുതല്‍ സര്‍വിസ് തുടരാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ സമയങ്ങളില്‍ സര്‍വിസ് നിര്‍ത്തിവയ്ക്കാനും വീതിയില്ലാത്ത പോക്കറ്റ് റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. അധ്യാപികയും മകളും മരിച്ചതിനെ തുടര്‍ന്ന് പൊലിസിന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ടിപ്പറുകള്‍ ഓട്ടം നിര്‍ത്തിയിരുന്നില്ല.
മലയോര മേഖലയിലെ വിവിധ ക്രഷര്‍, ക്വാറി, എം സാന്റ് യൂനിറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് ടിപ്പറുകളാണ് ദിവസവും മലയോര മേഖലയില്‍ സര്‍വിസ് നടത്തിയിരുന്നത്. വയനാട്ടില്‍ ക്വാറി മേഖലക്ക് നിയന്ത്രണം വന്നതോടെ ഇവിടെ നിന്നുള്ള ആയിരത്തോളം ടിപ്പറുകളും മുക്കം മേഖലയില്‍ നിന്നാണ് ലോഡ് എടുത്ത് പോകുന്നത്. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."