HOME
DETAILS

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിന് മരം മുറിക്കല്‍; പ്രതിഷേധം ശക്തം

  
backup
October 05 2019 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

ആരെ കോളനിയിലാണ് മെട്രോ കോര്‍പറേഷന്റെ കാര്‍പാര്‍ക്കിങ് സൗകര്യത്തിനായി ആയിരത്തോളം മരങ്ങള്‍ മുറിച്ചത്
നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

മുംബൈ: മുംബൈ മെട്രോ പദ്ധതിയുടെ ഭാഗമായി കാര്‍ പാര്‍ക്കിങ്ങിന് മൂന്ന് നിലയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനായി ആയിരത്തോളം മരങ്ങള്‍ മുറിച്ചതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും നടത്തുന്ന പ്രതിഷേധം മഹാരാഷ്ട്രയെ പിടിച്ചുലയ്ക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ബി.ജെ.പിയെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ആരെ കോളനിയിലാണ് മെട്രോ കോര്‍പറേഷന്റെ കാര്‍പാര്‍ക്കിങ് സൗകര്യത്തിനായി മരങ്ങള്‍ മുറിച്ചത്. മരങ്ങള്‍ മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഹരജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദരാജോഗ്, ജസ്റ്റിസ് ഭാരതി എച്ച്. ദാന്‍ഗരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വനശക്തി എന്ന എന്‍.ജി.ഒ നല്‍കിയ ഹരജി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വാഹന പാര്‍ക്കിങ് പ്രോജക്ടിനെ ചോദ്യം ചെയ്ത് കഴിഞ്ഞ വെള്ളിയാഴ്ച നാല് ഹരജികളാണ് ഹൈക്കോടതിക്ക് മുന്‍പാകെ എത്തിയത്. എന്നാല്‍ ഇതേ കാര്യം ചൂണ്ടിക്കാട്ടി സുപ്രിം കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും ഹരജിയുള്ളതിനാല്‍ ഇടപെടാനാകില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിലപാട്.
ആരെ കോളനിയിലാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ കാര്‍ പാര്‍ക്കിങ് ഷെഡ് നിര്‍മിക്കാനായി ഈ ഭാഗത്തെ 2,600ലധികം മരങ്ങള്‍ മുറിക്കാന്‍ തുടങ്ങിയത്. മരങ്ങള്‍ മുറിച്ച് നീക്കുന്നതിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ആക്ഷേപവും ഉയരാന്‍ തുടങ്ങി. മരങ്ങള്‍ മുറിക്കുന്നത് അനധികൃതമാണെന്നും മരങ്ങള്‍ മുറിക്കുന്നിതിന് മുന്‍പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി മരം മുറിക്കുന്നത് തടയാനെത്തിയ 29 പരിസ്ഥിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം മരം മുറിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടയില്‍ ഇന്നലെ പ്രതിഷേധക്കാരെ തടയാനും സമരത്തെ അടിച്ചമര്‍ത്താനുമുള്ള ശ്രമം പൊലിസ് ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ മാത്രം 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 55 പേരെ കരുതല്‍ തടങ്കലില്‍ വച്ചതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി മരം മുറിച്ച നടപടിക്കെതിരേ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മരം മുറിക്കലിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നതിനെ ബോളിവുഡ് താരം ഡിയ മിര്‍സ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുംബൈ ആരെ കോളനിയില്‍ പൊലിസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago