'അഴിമതിക്കാരനായ പഞ്ചായത്ത് ഉദ്യോഗസ്ഥനെ പുനപ്രതിഷ്ടിച്ചു'; മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം ഷാജി എം.എല്‍.എയും
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരേ പുതിയ ആരോപണവുമായി കെ.എം ഷാജി എം.എല്‍.എ. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ അഴിമതിക്കാരനായ യുഡി ക്ലാര്‍ക്കിന്റെ പുറത്താക്കല്‍ നടപടി പിന്‍വലിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചതായാണ് ആരോപണം.
പഞ്ചായത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനമുള്‍പ്പെടെയുള്ള 146 ഓളം കേസുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തുകയും വകുപ്പ് തല അന്വേഷണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത ക്ലാര്‍ക്കിനെ മന്ത്രി കെ.ടി ജലീല്‍ നിയമ വിരുദ്ധമായി തിരികെ കയറ്റിയതായാണ് ആരോപണം. 2017 ജൂണ്‍ എട്ടിന് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയ വി.രാമകൃഷ്ണന്‍ എന്ന യു.ഡി ക്ലാര്‍ക്കിനെയാണ് ആറു ദിവസത്തിനുള്ളില്‍ മന്ത്രി ജലീല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.
ഇവിടുത്തെ ഭൂമാഫിയയുമായുള്ള ബന്ധത്തിന്റെ പേരിലാണ് അന്വേഷണം പോലും നടത്താതെ ഇയാളെ മന്ത്രി ജോലിയിലേക്ക് തിരികെ പ്രവേശിപ്പിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കെ.എം ഷാജി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ കറുത്തമാന്യനാണ് ജലില്‍. സ്വയം സൃഷ്ടിച്ചുണ്ടാക്കിയ ഇമേജാണ് അദ്ദേഹത്തിനുള്ളത്.
ലീഗ്‌വിരുദ്ധ രാഷ്ട്രീയത്തെ കച്ചവടവത്കരിച്ചുവെന്നതു മാത്രമാണ് ജലീലിന്റെ കഴിവെന്നും എം.എല്‍.എ പറഞ്ഞു. മന്ത്രിക്ക് വാചക കസര്‍ത്തുകൊണ്ട് പിടിച്ചു നില്ക്കാനാവില്ല. ബന്ധു നിയമനത്തില്‍ തികച്ചും നിയമവിരുദ്ധവും സ്വജനപക്ഷപാതവുമാണ് നടത്തിയിരിക്കുന്നത്.
കെ.ടി ജലീലിനെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ മറുപടി പറയണം. സി.പി.എമ്മിനകത്തുള്ള രാഷ്ട്രീയത്തെപ്പോലും ഉപയോഗപ്പെടുത്തുകയാണ് മന്ത്രി ജലീല്‍. ഇ.പി ജയരാജനോട് കാണിക്കാത്ത കാരുണ്യം സി.പി.എം എന്തിനാണ് ജലീലിനോട് കാണിക്കുന്നതെന്നും കെ.എം ഷാജി എം.എല്‍. എ ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."