HOME
DETAILS

പ്രവാസികളുടെ മടക്കം ആശങ്കാജനകം

  
backup
October 05 2019 | 19:10 PM

pravasi-madakkam-todays-article-k-kutty-ahammed-kutty-06-10-2019

#കെ.കുട്ടി അഹമദ്കുട്ടി
9447140257

 


കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലവും പകരം വെക്കാനാവാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളം ഇന്ന് കാണുന്ന സാമൂഹിക, സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസി സമൂഹം നാട്ടിലേക്ക് അയക്കുന്ന ഞലാശേേലിരല െആണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാമതാണെങ്കില്‍ അതിനുള്ള ഒരു പ്രധാന കാരണം പ്രവാസി നിക്ഷേപം തന്നെയാണ്. ഭാരതത്തിന്റെ കാര്യത്തില്‍ പൊതുവെയുള്ള ഒരു സവിശേഷതയാണ് നാം വിദേശരാജ്യങ്ങളുമായി പുരാതന കാലം മുതല്‍ തന്നെ പുലര്‍ത്തുന്ന ബന്ധം. കേരള സമ്പദ് വ്യവസ്ഥക്ക് അനുകൂലമാകുന്ന വിധം പ്രവാസി മാറിയത് 1973 മുതലാണ്. ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റം കേരളത്തില്‍ നിന്നുമുണ്ടായിട്ടുള്ളത്. മധ്യപൂര്‍വേശ്യന്‍ രാജ്യങ്ങളിലെ എണ്ണ ഖനനവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനവും നിരവധി തൊഴിലവസരം ഈ രാജ്യങ്ങളില്‍ സൃഷ്ടിച്ചു. ഈ അവസരം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണെന്ന് പറയാം. അന്ന് തുടക്കം കുറിച്ച മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത, കുടിയേറിയ മലയാളികള്‍ ഏറെയും വിദ്യാഭ്യാസ നൈപുണ്യ രഹിതരായിരുന്നുവെന്നതാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ വൈദഗ്ധ്യത്തിലും പിന്നിലായതിനാല്‍ തന്നെ കേരളത്തില്‍ ഒരു ജോലി ലഭിക്കാതെ പട്ടിണിയിലായിരുന്ന ഒരു വലിയ ജനസമൂഹത്തിന് ഈ മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ അത്താണിയായി മാറി. അവിടെ ഇവര്‍ക്ക് ലഭിച്ച മാന്യമായ വരുമാനം കൊണ്ട് അവരുടെ ജനിച്ച നാട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ പട്ടിണിയില്ലാതാക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് കിടപ്പാടവും മാന്യമായ ഭവനങ്ങളും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ഈ വരുമാനം മതിയാകുമെന്ന ഒരു അവസ്ഥ സംജാതമായി. ഒരു പ്രവാസിയുടെ കുടുംബം കേരളത്തില്‍ കടമായി കുറച്ച് പൈസ ആവശ്യപ്പെട്ടാല്‍ ഉയര്‍ന്ന വിശ്വാസത്തില്‍ പണം കടം ലഭ്യമാകുന്ന അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. പ്രവാസം പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് മാന്യമായ ജീവിതം ഉറപ്പ് നല്‍കി. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആദ്യകാല പ്രവാസികള്‍ കുടിയേറിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം താല്‍ക്കാലിക കുടിയേറ്റമായതിനാല്‍ തന്നെ തൊഴില്‍ അനുമതി അവസാനിക്കുന്ന മുറക്ക് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും കുടിയേറാനുള്ള അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലായിരുന്നു. ആയതിനാല്‍ തന്നെ കുടിയേറ്റം ഇന്നും കേരളത്തില്‍ നിന്നും നിര്‍ലോഭം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ന് ഈ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നത് നമുക്കറിയാം. ഈ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണല്ലോ 1994ല്‍ സഊദി അറേബ്യ നടപ്പിലാക്കിയ സഊദിവല്‍ക്കരണം. നിരവധി സഊദി പൗരന്‍മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പില്‍ വരുത്തിയ സഊദി വല്‍ക്കരണ നിയമം എന്നാല്‍ അത്രവലിയ പ്രകമ്പനം സഊദിയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തില്‍ വരുത്തിയില്ലായിരുന്നുവെന്നതാണ് വസ്തുത.
എന്നാല്‍ 2005ന് ശേഷം സ്ഥിതി പൂര്‍ണമായി മാറി. 2005 മുതല്‍ സഊദിവല്‍ക്കരണത്തിന്റെ പുതിയ കര്‍ശന നയമായി നിതാഖത്ത് നിയമം സഊദി നടപ്പിലാക്കി. ഈ നിയമത്തിന്റെ ഒരു സവിശേഷത സഊദിയിലെ എല്ലാ വ്യവസായ സേവന മേഖലയില്‍ ഉറപ്പായും നിയമിച്ചിരിക്കേണ്ട സഊദി പൗരന്മാരുടെ എണ്ണം ആ സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെട്ടു. പലപ്പോഴും ഈ അനുപാതം കുറഞ്ഞത് 10 ശതമാനം മുതല്‍ കൂടിയത് 75 ശതമാനം വരെയും ചിലതില്‍ 99 ശതമാനം വരെയും നിശ്ചയിക്കപ്പെട്ടു.
വ്യവസായികളെ ഇതിന്റെ അനുപാതത്തില്‍ പലവര്‍ണങ്ങളുമായി തരംതിരിക്കപ്പെട്ടു. എല്ലാ സ്ഥാപനങ്ങളും നേടിയെടുക്കാന്‍ ആത്യന്തികമായി നിയമപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വദേശി വിദേശി തൊഴില്‍ അനുപാതം പരിപാലിക്കേണ്ടത് കര്‍ശനമായതോടെ ഒരുകാലത്തെ മലയാളികളുടെ സ്വര്‍ഗമായിരുന്ന പ്രവാസ കുടിയേറ്റ രാജ്യങ്ങള്‍ ഇന്ന് വിലക്കപ്പെട്ടതായിമാറുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നു. മാത്രമല്ല പല ഗള്‍ഫ് രാഷ്ട്രങ്ങളിലും കുടുംബ നികുതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ന് വിദേശ രാജ്യങ്ങളിലെ ജീവിതം ചിലവേറിയതായി മാറിക്കൊണ്ടിരിക്കുന്നുവെന്നതും ഈ തിരിച്ചുവരവിന്റെ വേഗത വര്‍ധിപ്പിക്കുന്നു.
1998 മുതല്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന കുടിയേറ്റ പഠനങ്ങള്‍ ആണ് കേരള കുടിയേറ്റത്തിന്റെ ആധികാരിക പഠന രേഖയെന്ന് കണക്കാക്കി വരുന്നത്. ഇത് പ്രകാരം 1998ല്‍ തിരികെയെത്തിയ മലയാളി കുടിയേറ്റക്കാരുടെ എണ്ണം 7.4 ലക്ഷം ആയിരുന്നുവെങ്കില്‍ 2018 ല്‍ ഇത് 28.6 ലക്ഷമായി ഉയര്‍ന്നുവെന്ന് കാണാം. ഇത് വീണ്ടും ഉയര്‍ന്നുവെന്നത് വസ്തുതയാണ്.
2018 ല്‍ സി.ഡി.എസ് തിരുവനന്തപുരം 2160 മടങ്ങിയെത്തിയ കുടിയേറ്റക്കാരെ തെരഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാകുന്നത് മടങ്ങിയെത്തിയവരില്‍ 21.3 ശതമാനം ആളുകളും 30 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. 45.9 ശതമാനം ആളുകളുടെ പ്രായം 50 വയസിന് മുകളിലാണെന്നും കാണാം. മടങ്ങിയെത്തിയവരില്‍ 45.1 ശതമാനം ആളുകളുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ അതിന് മുകളിലോ ആണ്. ഏറ്റവും ആശങ്കാജനകമായ വസ്തുത മടങ്ങിയെത്തിയവരുടെ കുടുംബ അംഗങ്ങളായ ആശ്രിതരുടെ എണ്ണമാണ്. ഏഴംഗങ്ങള്‍ക്ക് മുകളില്‍ ആശ്രിതരായവരുടെ കുടുംബങ്ങളുള്ള മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 17 ശതമാനം ആണെന്നും കാണാം. 23 ശതമാനം മടങ്ങിയെത്തിയ പ്രവാസികളുടെ കുടുംബ ആശ്രിതരുടെ എണ്ണം 5 ആണെന്നും വ്യക്തമാകുന്നു. ഇന്ന് കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി തീര്‍ച്ചയായും തൊഴില്‍ രഹിതരുടെ എണ്ണത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെയാണെന്നതില്‍ സംശയമില്ല. പ്രവാസികള്‍ നേരിട്ടോ പരോക്ഷമായോ ഭാരതത്തിന്റെ വളര്‍ച്ചയുടെ തോതില്‍ ഭാഗഥേയം നിര്‍ണയിച്ചവരാണ് എന്ന് ആരും നിസ്സംശയം അംഗീകരിക്കും. അവരുടെ ചോര നീരാക്കിയ പണം ആഹീീറ ങീില്യ നേരിട്ട് നിരവധിയായ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ നിര്‍മാണ മേഖലകള്‍ക്ക് മുതല്‍കൂട്ടായി എങ്കില്‍ അവര്‍ അയച്ച പണം രാജ്യത്തിന്റെ വിദേശകറന്‍സി ശേഖരത്തിന്റെ അളവിനെ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഈ ഒരു വലിയ ജന സമൂഹത്തിന്റെ പുനരധിവാസം ഓരോ മലയാളിയുടെയും ധാര്‍മിക ബാധ്യതയാണെന്നതിനാല്‍ തന്നെ ശാസ്ത്രീയമായ ഒരു പഠനം ഈ സങ്കീര്‍ണമായ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവരുടെ ശാസ്ത്രീയ പുനരധിവാസം സാധ്യമാകുകയുള്ളൂ. കുടിയേറ്റ പ്രവാസികളുടെ മടക്കം കേരളമാകെ അലയൊലികള്‍ സൃഷ്ടിക്കാന്‍ ശേഷിയുണ്ട് ഒരു വിഷയമാണെങ്കിലും ഇത് ഏറ്റവും കൂടുതല്‍ പ്രകമ്പനം സൃഷ്ടിക്കുക മൊത്തം പ്രവാസികളുടെ 20 ശതമാനത്തിലേറെ സംഭാവന ചെയ്തത് ഒന്നാം സ്ഥാനമലങ്കരിക്കുന്ന മലപ്പുറമാണ് എന്നത് വസ്തുതയാണ്.
നോര്‍ക്ക റൂട്ട്‌സിനാണ് പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതിനടപ്പാക്കാനുള്ള ചുമതല. പ്രൊജക്ട് സമര്‍പ്പിച്ചവരുടെ അപേക്ഷ ബാങ്കിലേക്ക് അയക്കും ബാങ്കിന് പ്രൊജക്ട് തൃപ്തികരവും അപേക്ഷകന്‍ ലോണ്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവനാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ബാങ്ക് ലോണ്‍ നല്‍കുകയുള്ളൂ. ലോണിന് 15 ശതമാനം സബ്‌സിഡിയുണ്ട്. പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളില്‍ 60 വയസ് തികയുന്നവര്‍ക്ക് 2000 രൂപ പ്രതിമാസം പെന്‍ഷന്‍കിട്ടും. ഇത്മാത്രമാണ് പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍. ലോണ്‍ ലഭിക്കാന്‍ തന്നെ ഒരുപാട് പ്രയാസങ്ങളുണ്ട് തിരിച്ചടക്കാന്‍ കഴിയുമെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലോണ്‍ ലഭിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ ലോണ്‍ എടുത്ത് സംരംഭങ്ങള്‍ തുടങ്ങിയാല്‍ എന്ത്മാത്രം വിജയ സാധ്യതയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.
പൂര്‍ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം. തങ്ങളുടെ നല്ലകാലത്ത് സര്‍ക്കാറിന്റെ വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിത്തീരുകയും എല്ലാ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവാസികള്‍ തങ്ങളുടെതല്ലാത്ത കാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട് നന്ദികേടുകാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറാകണം, അവ വിജയകരമാവുകയും വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago