ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം പരിശോധന; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
വടകര: നഗരത്തിലെ ഹോട്ടലുകളില്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, ബീഫ്, ചപ്പാത്തി, ചോറ്, റൊട്ടി, ബ്രഡ് എന്നിവയാണു പിടികൂടിയത്.
പകര്‍ച്ചവ്യാധി നിയന്ത്രണവും ആരോഗ്യ സുരക്ഷയും കണക്കിലെടുത്താണ് ആരോഗ്യവിഭാഗം ഇന്നലെ രാവിലെ പരിശോധനയ്ക്കിറങ്ങിയത്. പ്രധാനമായും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലുകളിലായിരുന്നു റെയ്ഡ്. മിഡ്ടൗണ്‍, എം.ആര്‍.എ ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, ചന്ദ്രഭവന്‍ ഹോട്ടല്‍, ഹോട്ടല്‍ ശ്രീചിത്തിര, സ്റ്റാന്‍ഡിലെ മില്‍മ ബൂത്ത്, എടോടി സെന്‍ട്രല്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍, അജിത്ത്, രാജേഷ് പരിശോധനയില്‍ പങ്കെടുത്തു. സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."