HOME
DETAILS

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള വിമാന ടിക്കറ്റിന് 18 ശതമാനം ജി.എസ്.ടി

  
backup
November 08, 2018 | 7:36 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%bf


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് മാത്രം വിമാന ടിക്കറ്റിന്മേല്‍ 18 ശതമാനം ജി.എസ്.ടി. ഇന്ത്യയില്‍ വിദേശ യാത്രക്കാര്‍ക്കുള്ള മുഴുവന്‍ വിമാന ടിക്കറ്റിന്മേലും അഞ്ചുശതമാനം മാത്രം ജി.എസ്.ടി ഈടാക്കുമ്പോഴാണ് സര്‍ക്കാര്‍ മുഖേന ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് മാത്രം വിമാന ടിക്കറ്റിന്മേല്‍ 13 ശതമാനം അധിക ജി.എസ്.ടി ഈടാക്കുന്നത്.
കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് വിമാന ടിക്കറ്റിന്മേല്‍ മാത്രം 11,757 രൂപയാണ് ജി.എസ്.ടി ഈടാക്കിയത്. നെടുമ്പാശ്ശേരിയില്‍നിന്ന് വിമാന ടിക്കറ്റ് നിരക്കായി 65,318.83 രൂപയാണ് ഈടാക്കിയത്.
ഇതില്‍ 18 ശതമാനം ജി.എസ്.ടിയും എയര്‍പോര്‍ട്ട് നിരക്കായ 3572 രൂപയും ചേര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് വിമാന നിരക്കായി 80,648 രൂപ വാങ്ങിയത്.
65,000 മുതല്‍ 1,13,226 വരെയാണ് ഇന്ത്യയില്‍ നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വിമാന ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ വിദേശ യാത്ര ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി നല്‍കിയാല്‍മതി. ഈ ഗണത്തിലാണ് സ്വകാര്യ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നത്. ആയതിനാല്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജിന് പോകുന്നവര്‍ക്കും വിമാന നിരക്കില്‍ അഞ്ച് ശതമാനം ജി.എസ്.ടി നിരക്ക് നല്‍കിയാല്‍ മതി.
ജി.എസ്.ടി പൂര്‍ണമായും എടുത്തുകളയുകയോ സാധാരണ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് പോലെ അഞ്ച് ശതമാനമാക്കി കുറക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി ഡോ.തോമസ് ഐസക്കിന് നിവേദനം നല്‍കി.വേണ്ട നടപടികള്‍ കൈകൊള്ളാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ചെയര്‍മാന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  14 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  14 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  14 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  14 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  14 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  14 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  14 days ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  14 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  14 days ago