HOME
DETAILS

ഭരണത്തലവന്‍മാര്‍

  
backup
November 08, 2018 | 7:40 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

 

ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളുടെ ഭരണ തലവന്‍ ഗവര്‍ണറാണ്. ഗവര്‍ണറുടെ പേരിലാണ് എല്ലാ നിര്‍വാഹക പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
നിയമസഭയില്‍ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഗവര്‍ണര്‍ ഒപ്പിടുന്നതോടുകൂടിയാണ്. സര്‍വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍മാര്‍ക്ക് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രത്തിന് വേണ്ടി സംസ്ഥാന ഭരണം നടത്തേണ്ട അധികാരവുമുണ്ട്. കേരളത്തിലെ ഗവര്‍ണര്‍മാരെ പരിചയപ്പെടാം.

1. ബി. രാമകൃഷ്ണ റാവു
1956 നവംബര്‍ 22 1960 ജൂലൈ 1. 1899 മാര്‍ച്ച് 13ന് ആന്ധ്രപ്രദേശിലെ പടകല്ല് ഗ്രാമത്തില്‍ ജനിച്ചു. 1967 സപ്തംബര്‍ 15ന് അന്തരിച്ചു.

2. വി.വി.ഗിരി
1960 ജൂലൈ 1 1965 ഏപ്രില്‍ 2.
സ്വതന്ത്ര ഇന്ത്യയുടെ നാലാമത്തെ പ്രസിഡഡന്റായിരുന്ന വരഹ ഗിരി വെങ്കിടഗിരി 1894 ആഗസ്റ്റ് 10ന് ബര്‍ഹാംപൂരിലാണ് ജനിച്ചത്. 1980 ജൂണ്‍ 23ന് ചെന്നൈയില്‍ അന്തരിച്ചു.
3. അജിത്ത് പ്രസാദ് ജെയിന്‍
1965 ഏപ്രില്‍ 2 1966 ഫെബ്രുവരി 6.
1902 ഒക്‌ടോബറില്‍ ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ജനിച്ചു. 1977 ഡിസംബര്‍ 31 ന് അന്തരിച്ചു.

4. ഭഗവാന്‍ സഹായ്
1966 ഫെബ്രുവരി 6 1967 മെയ് 15.
1967 മെയ് 15ന് കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതു മുതല്‍ 1973 ജൂലൈ മൂന്നുവരെ ജമ്മുകശ്മീര്‍ ഗവര്‍ണറായി ചുമതലയേറ്റു.

5. വി.വിശ്വനാഥന്‍
1967 മെയ് 15 1973 ഏപ്രില്‍ 1.
1909 ല്‍ ജനിച്ച വിശ്വനാഥന്‍ കേരളത്തിന്റെ ഗവര്‍ണറാകുന്ന ആദ്യ മലയാളിയാണ്.

6. എന്‍.എന്‍.വാഞ്ചു
1973 ഏപ്രില്‍ 1 1977 ഒക്‌ടോബര്‍ 10.
മധ്യപ്രദേശ് ഗവര്‍ണറായി സേവനമനുഷ്ഠിച്ച എന്‍.എന്‍.വാഞ്ചു ലാഹോര്‍ ഗവ: കോളജ്, കേംബ്രിഡ്ജ് കിംഗ്‌സ് കോളജ്, ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് എന്നിവിടങ്ങളില്‍ പഠനം നടത്തി.

7. ജ്യോതി വെങ്കിടാചലം
1977 ഒക്‌ടോബര്‍ 14 1982 ഒക്‌ടോബര്‍ 27.
തമിഴ്‌നാട്ടില്‍ ജനിച്ച ജ്യോതി വെങ്കിടാചലം എം.എല്‍.എ ആയി സേവനം ചെയ്തിരുന്നു.
8. പി.രാമചന്ദ്രന്‍
1982 ഒക്‌ടോബര്‍ 27 1988 ഫെബ്രുവരി 23.
1921 ജൂലൈ 11 ന് ജനിച്ചു. 2001 മെയ് 23 ന് അന്തരിച്ചു.

9. രാംദുലാരി സിന്‍ഹ
1988 ഫെബ്രുവരി 23 1990 ഫെബ്രുവരി 12.
1922 ഡിസംബര്‍ എട്ടിന് ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ ജനിച്ചു.1994 ആഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.

10. സ്വരൂപ് സിംഗ്
1990 ഫെബ്രുവരി 12 1990 ഡിസംബര്‍ 20.
ഹരിയാനയിലെ രോഹ്ട്ടക് ജില്ലയിലെ സാംഘി എന്ന ഗ്രാമത്തില്‍ ജനിച്ച സ്വരൂപ സിംഗ് 2003 ല്‍ അന്തരിച്ചു.

11. രാജയ്യ
1990 ഡിസംബര്‍ 20 1994 നവംബര്‍ 9.
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍, കര്‍ണാടക മുന്‍ എം.എല്‍.എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച രാജയ്യ കര്‍ണാടകയിലാണ് ജനിച്ചത്.

12. പി.ശിവശങ്കര്‍
1994 നവംബര്‍ 12 1996 മെയ് 1.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ വിദേശകാര്യ നിയമ, പെട്രോളിയം മന്ത്രിയായി സേവനമനുഷ്ഠിച്ച ശിവശങ്കരന്‍ കേരളത്തിനു പുറമെ സിക്കിമിന്റേയും ഗവര്‍ണറായിട്ടുണ്ട്.

13. ഖുര്‍ഷിദ് ആലംഖാന്‍
1996 മെയ് 5 1997 ജനുവരി 25. 1919 ഫെബ്രുവരി 5 ന് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ പിതൗറ ഗ്രാമത്തില്‍ ജനിച്ചു. ഖുര്‍ഷിദ് ആലംഖാന്‍ 1991 മുതല്‍ 8 വര്‍ഷം കര്‍ണാടക ഗവര്‍ണറായിരുന്നു.

14. സുഖ്‌ദേവ് സിംഗ് കാംഗ്
1997 ജനുവരി 25 2002 ഏപ്രില്‍ 18. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. സുഖ്‌ദേവ് സിംഗ് കാംഗ് 1931 മെയ് 15 നാണ് ജനിച്ചത്.

15. സിക്കന്തര്‍ ഭക്ത്
2002 ഏപ്രില്‍ 18 2004 ഫെബ്രുവരി 23. 1918 ആഗസ്റ്റ് 24 ന് ഡല്‍ഹിയില്‍ ജനിച്ച സിക്കന്തര്‍ ഭക്ത് 2004 ഫെബ്രുവരി 23 നാണ് അന്തരിച്ചത്.

16. ടി.എന്‍.ചതുര്‍വേദി
2004 ഫെബ്രുവരി 25 2004 ജൂണ്‍ 23.
1928 ജനുവരി 18 ന് ജനിച്ചു. ചതുര്‍വേദിക്ക് 1990ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. കര്‍ണാടക ഗവര്‍ണറായി സേവനം ചെയ്തു.

17. ആര്‍.എല്‍.ഭാട്ടിയ
2004 ജൂണ്‍ 23 2008 ജൂലൈ 10.
ആര്‍.എല്‍.ഭാട്ടിയ എന്ന രഘുമുണ്ടന്‍ലാല്‍ ഭാട്ടിയ 1921 ജൂലൈ മൂന്നിന് ജനിച്ചു. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞശേഷം 2008 ജൂലൈ 10 വരെ ബീഹാര്‍ ഗവര്‍ണറായും സേവനം ചെയ്തു.

18. ആര്‍.എസ്.ഗവായ്
2008 ജൂലൈ 11 2011 സെപ്തംബര്‍ 7.
രാമകൃഷ്ണന്‍ സൂര്യഭവന്‍ എന്ന ആര്‍.എസ്.ഗവായ് ബീഹാര്‍, സിക്കിം എന്നീ സംസ്ഥാനങ്ങളുടെയും ഗവര്‍ണറായിരുന്നു.

19. എം.ഒ.എച്ച്.ഫാറൂഖ്
2011 സപ്‌തെബര്‍ 8 2012 ജനുവരി 26.
എം.ഒ.ഹസന്‍ ഫാറൂഖ് മരക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എം.ഒ.എച്ച്.ഫാറൂഖ് 1937 സെപ്തംബര്‍ ആറിന് പോണ്ടിച്ചേരിയിലാണ് ജനിച്ചത്. 2012 ജനുവരിയില്‍ ചെന്നൈയില്‍ അന്തരിച്ചു.

20. ഹന്‍സരാജ് ഭരദ്വാജ്
2012 ജനുവരി 26 2013 മാര്‍ച്ച് 22.
1937മെയ് 17ന് ജനിച്ച ഭരദ്വാജ് കര്‍ണാടകയുടെയും ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിരുന്നു.

21. നിഖില്‍ കുമാര്‍
2013 മാര്‍ച്ച് 23 2014 മാര്‍ച്ച് 10.
1941 ജൂലൈ 15ന് ബീഹാറിലെ വൈശാലിയില്‍ ജനിച്ച നിഖില്‍ കുമാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. പാര്‍ലമെന്റ് അംഗം കൂടിയായ അദ്ദേഹം 1978ലും 1985ലും രാഷ്ട്രപതിയുടെ പൊലിസ് മെഡലിന് അര്‍ഹനായിട്ടുണ്ട്.

22. ഷീല ദീക്ഷിത്
2014 മാര്‍ച്ച് 11 2014 സെപ്തംബര്‍ 4. 1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍തലയില്‍ ജനിച്ച ഷീല ദീക്ഷിത് 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.
ഉത്തര്‍ പ്രദേശിലെ കണ്ണുവജ് മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിരുന്നു.

23. പി.സദാശിവം
2014 സെപ്തംബര്‍ 5 തുടരുന്നു. 1949 ഏപ്രില്‍ 27 ന് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിയില്‍ പളനിസ്വാമിയുടെയും നച്ചി അമ്മീശിന്റെയും മകനായി ജനിച്ചു. ഇന്ത്യയുടെ 40 ാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  a day ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  a day ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  a day ago
No Image

അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു

uae
  •  a day ago
No Image

പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  a day ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  a day ago