HOME
DETAILS

സുപ്രിം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

  
backup
October 06, 2019 | 6:27 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

മുംബൈ: മെട്രോ പദ്ധതിയുടെ ഭാഗമായി മുംബൈയിലെ ആരെ കോളനിയില്‍ കാര്‍പാര്‍ക്കിങ്ങിനായി മരം മുറിക്കുന്നതില്‍ സുപ്രിം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്. സ്വമേധയാ കേസ് എടുത്തായിരുന്നു കോടതിയുടെ നടപടി. മരം മുറിക്കുന്നതിനെതിരേ ഒരു സംഘം നിയമ വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനം പൊതു താല്‍പര്യ ഹരജിയായി സുപ്രിം കോടതി പരിഗണിക്കുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം നിര്‍മിക്കുന്നതിനായി 2600 മരങ്ങളാണ് മുറിക്കുന്നത്. കേസ് പരിഗണിക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ദസറ അവധിയെ തുടര്‍ന്ന് ഇന്ന് മുതല്‍ 12ാം തിയതി വരെ സുപ്രിം കോടതി ജഡ്ജിമാരുണ്ടാവില്ല.
മരം മുറിക്കുന്നതിനെതിരേ കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോയിഡയിലുള്ള നിയമ വിദ്യാര്‍ഥികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയെ സമീപിച്ചിരുന്നു. കാര്‍ഷെഡിനായി ആരെയിലെ നദിയുടെ സമീപത്തെ 33 ഹെക്ടര്‍ സ്ഥലമാണ് ഉപയോഗിക്കുന്നതെന്നും ഇത് ജനജീവിതത്തിന് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിക്ക് നല്‍കിയ നിവേദനത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
മരം മുറിക്കുന്നതിനെതിരേ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി വെള്ളിയാഴ്ച നല്‍കിയിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദരാജോഗ്, ജസ്റ്റിസ് ഭാരതി എച്ച്. ദാന്‍ഗരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വനശക്തി എന്ന എന്‍.ജി.ഒ നല്‍കിയ ഹരജി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളിയത്. ഇതിനെ തുടര്‍ന്നായിരുന്നു മരം മുറിയ്ക്കല്‍ ആരംഭിച്ചത്.
മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ച 29 ഓളം ആക്ടിവിസ്റ്റുകള്‍ക്ക് ഉപാധികളോട് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. ഓരോരുത്തരും 7000 രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് പൊലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്നും നിര്‍ദേശിച്ചു.
അതിനിടെ ആരെ കോളനിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വഞ്ചിദ് ബഹുജന്‍ ആഗാധി പാര്‍ട്ടി നേതാവ് പ്രകാശ് അംബേദ്കറെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മരം മുറിയ്ക്കുന്ന നടപടിക്കെതിരേ രാഷ്ട്രീയ, സിനിമ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മരം മുറിക്കുന്നതിനെ ന്യായീകരിച്ച് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ തലവന്‍ അശ്വനി ബിഡെ രംഗത്തെത്തി. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിക്കല്‍ അനിവാര്യമാണെന്നും ഇത് പുതിയ ജീവിതത്തിലേക്കുള്ള വഴികളാണ് തുറക്കുന്നതെന്നും അശ്വനി ബിഡെ ട്വീറ്റ് ചെയ്തു. മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ വികസനം നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  9 minutes ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  37 minutes ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  2 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  2 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  2 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  3 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  3 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  4 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  4 hours ago