സഊദിയില്‍ വിദേശികളുടെ ആശ്രിത ലെവി അവ്യക്തതകള്‍ തുടരുന്നു
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് നടപ്പാക്കുന്ന ആശ്രിത ലെവിയെ സംബന്ധിച്ച് അവ്യക്തതകള്‍ തുടരുന്നു. അതേസമയം ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം, ജവാസാത്ത് വകുപ്പുകള്‍ അറിയിച്ചു. വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് (ആശ്രിതര്‍) ജൂലൈ ഒന്ന് മുതല്‍ പ്രതിമാസം 100 റിയാല്‍ വീതം ലെവി ഈടാക്കുമെന്ന് നേരത്തെ ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് ലെവി നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇതുസംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകളും ഓഫിസുകളും ഇതിനകം ഈദ് അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ഇനി ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷമേ ഇതുസംബന്ധമായ നീക്കങ്ങളുണ്ടാകൂ. അപ്പോഴേക്കും ജൂലൈ ആദ്യവാരം കഴിയും. ലെവി ഈടാക്കണമെങ്കില്‍ തന്നെ കംപ്യൂട്ടര്‍ ശൃംഖലയിലും മറ്റും മാറ്റം വരുത്തേണ്ടതുണ്ട്. ഇതും പ്രാബല്യത്തിലായിട്ടില്ല.
കംപ്യൂട്ടര്‍ ശൃംഖലയിലും മറ്റും ഇതുള്‍പ്പെടുത്താനും വിവിധ വകുപ്പുകളുമായി ലിങ്ക് ചെയ്യാനും സമയം പിടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലെവി ആര്‍ക്കൊക്കെയാണെന്നതു സംബന്ധിച്ചും കൃത്യതയില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. അതേസമയം, വിവിധ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള സ്വദേശികളല്ലാത്ത ജീവനക്കാര്‍ക്ക് ആശ്രിത ലെവി നടപ്പാകുമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."