HOME
DETAILS
MAL
തെരെഞ്ഞെടുപ്പില്‍ ഭഗവാന് അയ്യപ്പന് ഇടതുമുന്നണിയെ സഹായിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന് ,'പൂതന' സാഹിത്യാത്മക പ്രയോഗം
backup
October 08 2019 | 14:10 PM
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭഗവാന് അയ്യപ്പന് എല്‍.ഡി.എഫിനെ സഹായിക്കുമെന്നു മന്ത്രി ഇ.പി ജയരാജന്. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചെന്നും ഈ തെരെഞ്ഞെടുപ്പില്‍ ശ്രീ അയ്യപ്പന് ഇടതുമുന്നണിയെ വിജയിപ്പിക്കുമെന്നും മന്ത്രവ വ്യക്തമാക്കി.
അതേ സമയം അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന് നടത്തിയ 'പൂതന' സാഹിത്യാത്മക പ്രയോഗമാണെന്നും അദ്ദേഹം പറഞ്ഞു. പുരാണങ്ങളിലുള്ളതു സുധാകരന് ഓര്‍മ്മിപ്പിക്കുകയായിരുന്നുവെന്നും ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന കുടുംബയോഗത്തിലാണ് ജയരാജന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."