നന്ദി നന്ദി നന്ദി, ഈ സ്‌നേഹത്തിന്: കലക്ടര്‍ യു.വി ജോസ്
കോഴിക്കോട്: ഈ നാട്ടുകാരുടെ സ്‌നേഹവും പരിഗണനയും ഒരിക്കലും മറക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്. ഒന്നേമുക്കാല്‍ വര്‍ഷത്തോളം കോഴിക്കോടിന്റെ ഭരണാധിപനായ കലക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ്് കമ്മിഷണറായി സ്ഥലം മാറിപ്പോകുന്ന ഉത്തരവിനു ശേഷം തന്റെ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണു വാചാലനായത്. ഏതു സമയത്തു വിളിച്ചാലും സഹായവുമായെത്തുന്ന വിശിഷ്ടമായ സ്വഭാവത്തിനുടമകളാണു കോഴിക്കോട്ടുകാര്‍. സംസ്ഥാനത്ത് മറ്റു പല മേഖലകളിലും പ്രവര്‍ത്തിച്ചപ്പോള്‍ ഇത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്ന് കലക്ടര്‍ തുറന്നുപറഞ്ഞു.
ഇക്കാലമത്രയും ജനങ്ങളുടെ കൂടെനിന്ന് പ്രവര്‍ത്തിക്കാനായി. പല വിഷയങ്ങളിലും ഒരു മധ്യസ്ഥന്റെ റോളായിരുന്നു തനിക്ക്. വികസനത്തിനും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം കൊടുത്തു പ്രവര്‍ത്തിച്ചു. മിഠായിത്തെരുവിന്റെ നവീകരണം മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഊര്‍ജമായിരുന്നു. ഗെയില്‍, നിപ, ഡെങ്കിപ്പനി, പ്രളയം തുടങ്ങിയ പ്രശ്‌നങ്ങളില്‍ എല്ലാവരുടെയും സഹകരണത്തോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനായി.
താന്‍ മുന്നോട്ടുവച്ച ഓരോ പദ്ധതികളും വിജയിച്ചത് ജനങ്ങളുടെ പിന്തുണയോടെയാണ്. ശരിയായ ആസൂത്രണത്തോടെ തുടങ്ങിയ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചുപോകാത്ത വിധമാണു രൂപപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട്ടുകാര്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നല്ല മനസിനും അദ്ദേഹം അകമഴിഞ്ഞ നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."