പോക്‌സോ: അധ്യാപകന്‍ നിയമനടപടിയിലേക്ക്
കോഴിക്കോട്: വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ നിയമനടപടിക്ക്. ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളിലെ എസ്.ബി ശബിനാണ് ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍, അറസ്റ്റ് ചെയ്ത പൊലിസുകാര്‍ എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത്. ശബിനെതിരേ മേപ്പയ്യൂര്‍ പൊലിസ് പോക്‌സോ നിയമപ്രകാരം ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ കുറ്റം തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയ ജഡ്ജി കേസ് അവസാനിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു.
സ്‌കൂള്‍ മുന്‍ മാനേജ്‌മെന്റിന്റെയും കൗണ്‍സിലിറുടെയും ഗൂഢാലോചനയാണ് പരാതിക്കു പിന്നിലെന്ന് എസ്.ബി ശബിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍ വിദ്യാര്‍ഥിനിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. മാനേജറുടെ മകന്റെ ഭാര്യയെ സ്‌കൂളില്‍ നിയമിക്കാന്‍ ശ്രമിച്ചപ്പോള്‍ മധ്യസ്ഥതയിലൂടെ നല്ലൊരു തുക നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നിയമനം നല്‍കിയതെന്നും എന്നാല്‍ നിയമനം അംഗീകരിച്ച് കിട്ടേണ്ട രേഖകളും മാനേജര്‍ നല്‍കാത്തതിനാല്‍ അംഗീകാരം തടഞ്ഞുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ വിഷമത്തില്‍ താന്‍ നാടുവിട്ടു. മൂന്നു ദിവസത്തിനു ശേഷം പയ്യോളി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാകുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലിനു ശേഷമാണു മാനേജര്‍ രേഖയില്‍ ഒപ്പിട്ടുനല്‍കിയത്. ഇതിനു ശേഷം മാനേജറും മകനും പകവച്ചാണ് പൊരുമാറിയിരുന്നതെന്നും ഇതാണ് കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതാവ് ശോഭന, സഹോദരന്‍ എസ്.ബി ബപിന്‍, പി.ടി.എ പ്രസിഡന്റ് എ.കെ സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."