ആസ്‌ത്രേലിയയിലേക്ക് ഇനി സന്ദര്‍ശന വിസ തടസ്സങ്ങളില്ലാതെ
കാന്‍ബറ: ഇന്ത്യക്കാര്‍ക്ക് ഇനി ആസ്‌ത്രേലിയയിലേക്കുള്ള സന്ദര്‍ശന വിസക്ക് തടസ്സങ്ങളില്ലാതെ ഓണ്‍ലൈന്‍ മാര്‍ഗം എളുപ്പം അപേക്ഷിക്കാം. ആഗോള തലത്തില്‍ ആസ്‌ത്രേലിയ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം ആയിമാറിക്കോണ്ടിരിക്കെ കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശന വിസകള്‍ കിട്ടാന്‍ ഒരുപാട് വൈകിപോകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് ഈ നീക്കം. ജനങ്ങള്‍ക്കായി വേഗത്തില്‍ സന്ദര്‍ശന വിസ ലഭ്യമാക്കുന്ന വിധം ഓണ്‍ലൈന്‍ സൗകര്യങ്ങളാണ് ജൂലൈ 1 മുതല്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
ആസ്‌ത്രേലിയന്‍ ഡിപ്പാര്‍ട്മന്റ ഓഫ് എമിഗ്രേഷന്‍ ആന്റ് ബോഡര്‍ പ്രൊട്ടക്ഷന്‍ (ഡി ബി ഐ പി)ന്റെ ഓണ്‍ലൈന്‍ പോര്‍ടല്‍ വഴി ഓരോ അപേക്ഷകര്‍ക്കും 'എമ്മി- അക്കൗണ്ട്' തുറക്കാവുന്നതാണ്. വിസ അപേക്ഷ എളുപ്പത്തിലാക്കാന്‍ ഇ- പെയ്‌മെന്റ്, ലൈവ് സ്റ്റാറ്റസ് ചെക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ അക്കൗണ്ടില്‍ ലഭിക്കുന്നതാണ്. അനാവശ്യ ചെലവുകളില്ലാതെ വിമാനവും മറ്റ് യാത്രാസൗകര്യങ്ങളും മുന്‍കൂട്ടി ഏര്‍പ്പെടുത്താനുള്ള സൗകര്യങ്ങളും യാത്രകള്‍ പ്ലാന്‍ ചെയ്യാനുള്ള സൗകര്യങ്ങളും ഈ അക്കൗണ്ടില്‍ ലഭ്യമാണ്. ഈ വര്‍ഷം തുടക്കം മുതല്‍ കഴിഞ്ഞ ഏപ്രില്‍ മാസം വരെ ഡി ബി ഐ പി 65000 സന്തര്‍ശന വിസകളാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."