HOME
DETAILS
MAL
നിര്‍ധനരെ കണ്ടെത്തി സഹായിക്കേണ്ടത് സാമൂഹ്യ ബാധ്യത: മുഹ്സിന് കോയ തങ്ങള്‍
backup
June 19 2017 | 18:06 PM
കൊല്ലം: നിര്‍ധനരെ കണ്ടെത്തി സഹായിക്കേണ്ടത് സാമൂഹ്യബാധ്യതയാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്സിന് കോയ തങ്ങള്‍ അല്‍ ഐദറൂസി. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് ആന്റ് എയ്ഡ് വെഞ്ചര്‍ (ഉറവ്) പദ്ധതിയുടെ ഭാഗമായുള്ള റമദാന് റിലീഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എസ് അഹമ്മദ് ഉഖൈല്‍ അധ്യക്ഷനായി. ജംഇയ്യത്തുല്‍ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് കുളപ്പാടം ഇ ഷിഹാബുദ്ദീന് ഫൈസി റമദാന് സന്ദേശം നല്കി. ഷാജഹാന് കാശിഫി, എസ് അഹമ്മദ് തുഫൈല്‍, ഹാഫിസ് മുഹമ്മദ് അല്‍ത്വാഫ് റഷീദ്, എസ് മുഹമ്മദ് സുഹൈല്‍, എസ്.എം നിസാമുദ്ദീന്‍ മുസ്ലിയാര്, കൊല്ലൂര്‍വിള ഹാഷിം, എസ് മുഹമ്മദ് ഷാ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."