കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ 19 പേര്‍ക്ക് സസ്പെന്ഷന്
മംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പിറകോട്ടു പോയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ 19 പേര്‍ക്ക് സസ്പെന്ഷന്. ദക്ഷിണ കന്നഡ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മിഥുന് റായ് ഉള്‍പ്പെടെ 19 നേതാക്കളെയാണ് നേതൃത്വം സസ്പെന്‍ഡ് ചെയ്തത്.
ഇവര്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതെ വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് പറയുന്നു.
മിഥുന് റായ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്ക് പുറമെ സംസ്ഥാനത്താകെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത 10 യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും എട്ട് സെക്രട്ടറിമാരെയും സസ്പെന്‍ഡ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് അഭയചന്ദ്രയുടെ നോമിനിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂഡബിദ്രി മണ്ഡലത്തില്‍ മത്സരിക്കാന്‍ മിഥുന് റായ് പാര്‍ട്ടിയെ താല്പര്യം അറിയിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനുശേഷം ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു പിറകോട്ടു പോയതായാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."