മുഖ്യമന്ത്രി രണ്ടുദിവസം ജില്ലയില്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഴ്, എട്ട് തിയതികളില്‍ ജില്ലയില്‍ വിവിധ പരി പാടികളില്‍ പങ്കെടുക്കും. ഏഴിനു രാവിലെ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ ആസ്ഥാനത്ത് പൊലിസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡാണ് ആദ്യപരിപാടി. 10.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ച് 11ന് മാഹി കലാഗ്രാമം വാര്‍ഷിക ഉദ്ഘാടനത്തില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് പിണറായിയില്‍ സി.വി രവീന്ദ്രന്‍ കുടുംബ സഹായഫണ്ട് വിതരണത്തിലും ആറിന് ചക്കരക്കല്ലില്‍ എല്‍.ഡി.എഫ് പൊതുയോഗത്തിലും പങ്കെടുക്കും. ഏഴിനു വൈകുന്നേരം മൂന്നിനു കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിക്കും. എട്ടിനു രാവിലെ 8.30ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പപ്പായ സെന്റര്‍, 10ന് പിണറായി എ.കെ.ജി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെട്ടിട ശിലാസ്ഥാപനം, 11ന് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം, 11.30ന് പിണറായിയില്‍ ധര്‍മടം മണ്ഡലം എം.എല്‍.എ ഓഫിസ് ഉദ്ഘാടനം, ഉച്ചയ്ക്കു 12ന് ധര്‍മടം മണ്ഡലം വികസന അവലോകന യോഗം, രണ്ടിന് പിണറായി പഞ്ചായത്തില്‍ ടച്ച് സ്‌ക്രീന്‍ ഉദ്ഘാടനം, മൂന്നിന് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ശതോത്തര രജതജൂബിലി ആഘോഷ സമാപനം, 3.30ന് പാലയാട് ഡയറ്റ് രജതജൂബിലി ആഘോഷം, അഞ്ചിന് പെരളശ്ശേരിയില്‍ എല്‍.ഡി.എഫ് പൊതുയോഗം എന്നിങ്ങനെ മുഖ്യമന്ത്രി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."