പ്രതിഷേധ യോഗവും ഐക്യദാര്‍ഢ്യ നില്‍പ് സമരവും നടത്തി
ആലുവ: പുതു വൈപ്പില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതില്‍ ഭയാശാങ്കയെ തുടര്‍ന്ന് സമരം ചെയ്ത തീരദേശാവാസിക്കള്‍ക്കെതിരെ പൊലിസ് നടത്തിയ മനുഷ്യാവകാശ ലംഘനമായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ജനകീയ പ്രതിഷേധവും പുതു വൈപ്പ് ജനതയ്ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് നില്‍പ് സമരവും നടത്തി.
സമരം ചെയ്യുക എന്നത് ജനങ്ങളുടെ മൗലികമായ അവകാശമാണെന്നും ഇതിനെ ഭരണകുടവും അധികാരികളും കണ്ടില്ലെന്ന് നടിക്കരുതെന്നും പൗരാവകാശ സംരക്ഷണ സമിതി പറഞ്പു. അധികൃതര്‍ ഇവരുമായി മുന്‍ കുട്ടി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കമാറ്റിരുന്നു. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യവകാശ കമ്മിഷനെ സമീപിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
സമരം സമിതി വൈസ് പ്രസിഡന്റ് പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സാബു പാരിയരാത്ത് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതാക്കളായ തോപ്പില്‍ അബു, കെ.ജെ. ഡൊമിനിക്, എം.കെ.എ. ലത്തീഫ്, കൗണ്‍സിലര്‍ എ.സി സന്തോഷ് കുമാര്‍, ജോസി.പി. അന്‍ഡ്രൂസ്, അബ്ദുള്‍ സലാം തായിക്കാട്ടുകര, ദാവൂദ് ഖാദര്‍ ബാഗ്ലാവില്‍, എ.വി. റോയ്, ജോസഫ് പുതുശ്ശേരി, വി.ടി ചാര്‍ലി, അജിത് കടവില്‍, സലാം പരിയാരത്ത്, ഗഫൂര്‍ മയിലക്കര, ഷെമീര്‍ കല്ലുങ്കല്‍, എം. ഷാജഹാന്‍, ബാബു കുളങ്ങര, അഹമ്മദ് ഗ്രാന്റ്, സെയ്തു കുഞ്ഞ് പുറയാര്‍, കെ.എ.ഫാരിഷ്, പി.എച്ച്. ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
ഓഫിസ്: പുതുവൈപ്പ് ജനതയ്ക്ക് ഐക്യാദാര്‍ഡ്യം പ്രഖ്യാപിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി നടത്തിയ ജനകീയ പ്രതിഷേധവും നില്‍പ് സമരവും സമിതി വൈസ് പ്രസിഡന്റ് പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: പുതുവൈപ്പിനില്‍ ജനവാസ കേന്ദ്രത്തിന് സമീപം ഗ്യാസ് ടാങ്കറുകള്‍ സ്ഥാപിക്കാനുള്ള നിക്കതിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരാനുകൂലികളെ പൊലിസ് തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി നഗരത്തില്‍ പ്രകടനം നടത്തി.
താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി നഗരസഭ ഒഫിസിന് മുന്നില്‍ സമാപിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.ഇല്യാസ് ഉദ്ഘാടനം ചെയ്തു. സണ്ണി പിടവൂര്‍, കെ.എച്ച്.യൂസഫ്, കെ.എച്ച്.സലിം, കെ.കെ.യൂസഫ്, പി.എം.യൂസഫ്, റെജി വാരിക്കാട്ട് സി.എ.യഹ്‌യ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."