മാവോയിസ്റ്റ് ബന്ധമുന്നയിച്ച് അറസ്റ്റ്‌ചെയ്ത നടപടി ഗൂഢാലോചനയെന്ന്് പെമ്പിളൈ ഒരുമൈ സംഘാടകന്‍
കൊച്ചി: മാവേയിസ്റ്റ് ബന്ധമുന്നയിച്ച് തന്നെ അറസ്റ്റ് ചെയ്ത നടപടി ഗൂഢാലോചനയെന്ന് പെമ്പിളൈ ഒരുമൈ സംഘാടകനായ മനോജ് ജെയിംസ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
ടാറ്റ, ഹാരിസണ്‍ കുത്തകകളെ സഹായിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കങ്ങളെ എതിര്‍ത്തതിലുള്ള പകപോക്കലാണ് അറസ്റ്റെന്നും മനോജ് പറഞ്ഞു. കഴിഞ്ഞ 15നാണ് മനോജിനെ മൂന്നാറില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ദേവികുളം സബ്‌കോടതി ജാമ്യം നല്‍കുകയായിരുന്നു. മാര്‍ച്ച് 28,29 തിയതികളില്‍ മാവോയിസ്റ്റുകളുമായി വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. എന്നാല്‍ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു.
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് എതിരെ മന്ത്രി എം.എം മണി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടന്ന സമരത്തെ ഏകോപിപ്പിച്ചതിലുള്ള വൈരാഗ്യവും അറസ്റ്റിന് പിന്നിലുണ്ടെന്ന് കരതുന്നതായും മനോജ് പറഞ്ഞു.രാഷ്ട്രീയമായി വിയോജിക്കുന്നവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.പിന്നീട് യു.എ.പി.എ ചുമത്തി ജയിലിനുള്ളില്‍ നിന്ന് പുറത്തുവരാനാകാത്ത വിധത്തില്‍ കേസുകളില്‍ പെടുത്തും.
തനിക്കെതിരെയും യു.എ.പി.എ ചുമത്തുവാനുള്ള നീക്കം നടക്കുന്നുണ്ട്. ടാറ്റാ ഹാരിസണ്‍ കൈവശപ്പെടുത്തിയിരിക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയറാകണമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു.
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ 26ന് ഹൈക്കോടതി ജങ്ഷനില്‍ ഭൂഅധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൗരാവകാശ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."