അന്തവിശ്വാസം; കോളനി വീടുകള്‍ ഉപേക്ഷിച്ച് ഗോത്രവര്‍ഗ കുടുംബങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: അന്തവിശ്വാസത്തെ തുടര്‍ന്ന്് ഗോത്രവര്‍ഗ കുടുംബങ്ങള്‍ വീടുപേക്ഷിച്ചുപോയി.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ചെതലയം ആറാംമൈല്‍ ചൂരിക്കുനി കോളനിയിലെ ആറ് വീടുകളാണ് താമസക്കാര്‍ വിട്ടുപോയതോടെ അനാഥമായി കിടക്കുന്നത്.
മാസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ കോളനി വിട്ട്പോയത്. അടുത്തിടെയായി കോളനിയില്‍ രണ്ടാളുകള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതാണ് കോളനി ഉപേക്ഷിച്ച് പോകാന്‍ കുടുംബങ്ങളെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. നിലവില്‍ ഇവര്‍ താമസിച്ചിരുന്ന വീടും പരിസരവും കാടുകയറിക്കിടക്കുകയാണ്. കുടുംബങ്ങള്‍ പോയതോടെ ഇവര്‍ക്കായി ലക്ഷങ്ങല്‍ മുടക്കി നിര്‍മിച്ച വീടുകളാണ് നശിക്കുന്നത്.
ചിലവീടുകള്‍ പാതിപൊളിച്ച നിലയിലാണ്. കൂടാതെ ഇവര്‍ക്ക് കുടിവെള്ളത്തിനായി കിണറും കുഴല്‍ക്കിണറും നിര്‍മിച്ചിരുന്നു. ഇവിടേക്കുള്ള റോഡ് ടാറിങ് നടത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ കോടികള്‍ ഇവര്‍ക്കായി മുടക്കുമ്പോഴാണ് അന്തവിശ്വാസത്തിന്റെ പേരില്‍ ഒരു കോളനി തന്നെ ഗോത്രവര്‍ഗം കുടുംബങ്ങള്‍ ഉപേക്ഷിച്ചുപോയിരക്കുന്നത്. ഈ സാഹചര്യത്തില്‍ കോളനികളില്‍ ബോധവല്‍ക്കരണം നടത്തി ഇത്തരം അന്തവിശ്വാസങ്ങളില്‍ നിന്നു ഇവരെ മോചിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."