സൗഹൃദമല്‍സരത്തില്‍ 2- 2ന്റെ 'സൗഹൃദത്തില്‍' പിരിഞ്ഞ് ജര്‍മന്‍- അര്‍ജന്റീന പോരാട്ടം
ബെര്‍ലിന്‍: അര്‍ജന്റിനയുമായുള്ള സൗഹൃദമല്‍സരത്തില്‍ പരുക്കിന്റെ പിടിയിലകപ്പെട്ട ജര്‍മനി സമനില വഴങ്ങി. 2014ലെ ലോകകപ്പ് ഫൈനല്‍ ടീമിലെ ഒരു അംഗം പോലും ഇല്ലാതിരുന്ന ജര്‍മ്മനി രണ്ടുവീതം ഗോളുകളടിച്ചാണ് അര്‍ജന്റീനയോട് സമനില പിടിച്ചത്. സെര്‍ജി ഗാന്‍ബറി (15), ഹാവര്‍ട്‌സ് (22) എന്നിവര്‍ ജര്‍മനിക്കും വേണ്ടിയും ലുക്കാ അലാരിയോ (66), ലുക്കാ ഒക്കമ്പസ് (85) എന്നിവര്‍ അര്‍ജന്റീനക്കു വേണ്ടിയും സ്‌കോര്‍ചെയ്തു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ഡീ മരിയ, അഗ്യൂറോ എന്നിവര്‍ ഇല്ലാതിരുന്ന മത്സരത്തീല്‍ പകരക്കാരായി എത്തിയതായിരുന്നു അലാരിയോയും ഒക്കമ്പസും.
ഡോര്‍ട്മുണ്ടിന്റെ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പുറകിലായിരുന്നു അര്‍ജന്റീന രണ്ടാം പകുതിയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ജര്‍മനിയെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയിലെ തണുപ്പന്‍ പ്രകടനത്തിന് ശേഷം മികച്ച പ്രകടനമാണ് അര്‍ജന്റീന നടത്തിയത്.
ആദ്യ 22 മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി ജര്‍മനി മികച്ച പ്രകടനമാണ് നടത്തിയത്. അര്‍ജന്റീനയുടെ ഡിഫന്‍സിനെ നോക്ക്കുത്തിയാക്കിയാണ് ഗോളുകള്‍ നേടിയത്. ഒന്നാം പകുതിയില്‍ ആദ്യ രണ്ട് ഗോളിന് ശേഷവും ജര്‍മനി പലതവണ അര്‍ജന്റീനയുടെ ഗോള്‍മുഖത് എത്തി. എന്നാല്‍, രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമണം അഴിച്ചുവിടുകയായിരുന്നു. രണ്ടാം പകുതിയില്‍ ജര്‍മ്മന്‍ പടയുടെ പ്രതിരോധം തകര്‍ത്ത അര്‍ജന്റീന മത്സരം അവസാനിക്കാന്‍ 9 മിനിറ്റ് ബാക്കി നില്‍ക്കെ ഒക്കമ്പസിലൂടെ രണ്ടാം ഗോള്‍ നേടി മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു.
Germany 2-2 Argentina: Kai Havertz scores his first international goal as Serge Gnabry continues run of form before Joachim Low's side fall apart
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."