HOME
DETAILS
MAL
കോണ്‍ഗ്രസ് അര്‍ബന്‍ മാവോവാദത്തെ പിന്തുണയ്ക്കുന്നെന്ന് മോദി
backup
November 09 2018 | 22:11 PM
റായ്പൂര്‍: അര്‍ബന്‍ മാവോവാദത്തെ അനുകൂലിക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോവാദികളുടെ ഇടപെടല്‍ കാരണം പാവപ്പെട്ട ആദിവാസി-ഗോത്രമേഖലയിലെ യുവാക്കളുടെ ജീവിതം ദുരിതപൂര്ണമാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഛത്തിസ്ഗഢിലെ ബസ്തറില്‍ ബി.ജെ.പി സംഘടിപ്പിച്ച ആദ്യത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തിസ്ഗഢിന്റെ പുരോഗതി ലക്ഷ്യമാക്കി മുന്‍ പ്രധാനമന്ത്രി വാജ്പേയി കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതുവരെ തനിക്കു വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തു ബസ്തര്‍ മേഖലയില്‍ ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."