സാമ്പത്തിക പ്രതിസന്ധി: കെ.എസ്.ആര്.ടി.സി പുതിയ കണ്സഷന് നിര്‍ത്തി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന കെ.എസ്.ആര്.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ കണ്സഷന് നല്‍കുന്നതും നിര്‍ത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയതായി കണ്‍സഷനുകള്‍ നല്‍കേണ്ടതില്ലെന്നാണ് എം.ഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതോടെ വര്‍ഷങ്ങളായി കണ്സഷന് ലഭിച്ചുകൊണ്ടിരുന്ന സ്വാശ്രയ കോളജുകളും സഹകരണ മേഖലയിലെ ഉള്‍പ്പെടെയുള്ള പല പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും പണം മുടക്കി യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
സാമ്പത്തിക പ്രതിസന്ധി പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്നതരത്തില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കണ്സഷന് അനുവദിക്കുന്നത് കെ.എസ്.ആര്.ടി.സിക്ക് നഷ്ടമുണ്ടാക്കുമെന്നാണ് എം.ഡിയുടെ വിലയിരുത്തല്‍. കണ്‍സഷനായി സമീപിച്ചുകൊണ്ടിരിക്കുന്നവര്ക്ക് അത് ലഭിച്ചില്ലെങ്കിലും യാത്ര ചെയ്യേണ്ടിവരും. ആ സാഹചര്യത്തില്‍ കുറഞ്ഞ പൈസയ്ക്ക് കണ്സഷന് അനുവദിക്കുന്നത് കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തെയാണ് ബാധിക്കുക.
അത് ഇപ്പോഴുള്ള വരുമാനം കുറയ്ക്കുന്നതിലേക്കായിരിക്കും എത്തിക്കുന്നത്. കണ്‍സഷനുകള്‍ കൂടുതലായി അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം കൂടുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് പുതിയവയുടെ വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."