ഇഫ്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ വേദികളായി മാറണം: സി.കെ നാണു എം.എല്‍.എ
എടച്ചേരി: വിശുദ്ധ റമദാനില്‍ വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താനുതകുന്നതാവണമെന്ന് വടകര എം.എല്‍.എ സി.കെ നാണു അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ ഏതൊരാള്‍ക്കും സംബന്ധിക്കാവുന്ന മഹനീയ ചടങ്ങുകളാണ് ഇത്തരം സംഗമങ്ങള്‍.
വിഭാഗീയതകള്‍ മറന്ന് മനുഷ്യമനസ്സുകളെ പരസ്പരം കൂട്ടിയിണക്കാന്‍ ഇത്തരം വേദികള്‍ക്ക് സാധിക്കട്ടെയെന്നും എം.എല്‍.എ പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ യൂത്ത് ലീഗും എം.എസ്.എഫും സംയുക്തമായി നടത്തിയ ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ലീഗ് പ്രസിഡന്റ് എം.ആര്‍ അബ്ദുല്ല അധ്യക്ഷനായി. സൗഹൃദ സംഗമത്തില്‍ പിന്നണി ഗായകന്‍ വി.ടി മുരളി മുഖ്യാഥിതിയായിരുന്നു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രധാകൃഷ്ണന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണാര്‍പ്പിതം ശ്യാമള, ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീല വി.കെ, മുസ്‌ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് പുത്തൂര്‍ അസീസ്, സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇല്ലത്ത് ദാമോദരന്‍, വിദ്യര്‍ഥി ജനതാദള്‍ (യു) കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രഭീഷ് ആദിയൂര്‍, ആര്‍.എം.പി ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം എ.കെ ബാബു, ബി.ജെ.പി വടകര മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ വാസു മാസ്റ്റര്‍, സി.പി.ഐ ഏറാമല ലോക്കല്‍ സെക്രട്ടറി ആര്‍.കെ ഗംഗാധരന്‍, വടകര മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി.പി ജാഫര്‍, വടകര മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം. ഫൈസല്‍, ഓര്‍ക്കാട്ടേരി ടൗണ്‍ ലീഗ് പ്രസിഡന്റ് എം.പി അന്ത്രു ഹാജി, എം.എം യത്തീഖാന പ്രസിഡന്റ് ഹൈദ്രോസ് തുറാബ് തങ്ങള്‍, യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് കൊട്ടറത്ത് മുഹമ്മദ് പ്രസംഗിച്ചു.
ടൗണ്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി തലാല്‍ മമ്പളളി സ്വഗതവും എം.എസ്.എഫ് മണപ്പുറം ശാഖാ പ്രസിഡന്റ് മുഹമ്മദ് ഷിബില്‍ എം.പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."