ആക്രമണങ്ങള്‍ക്കു മുന്നില്‍ പൊലിസ് നോക്കുകുത്തിയാവുന്നു: എം.എസ്.എഫ്
പേരാമ്പ്ര: ചേനോളി നൊച്ചാട് പ്രദേശങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളിലെ പ്രതികളെ പിടികൂടാതെയും ഒത്താശ ചെയ്തുകൊടുത്തും പേരാമ്പ്ര പൊലിസ് നോക്കുകുത്തിയാവുന്നു.
വീട് ആക്രമണം, വധശ്രമം, കോഴി ഫാം തീവയ്പ്്, കട കത്തിക്കല്‍, ബൈക്ക് കത്തിക്കല്‍, മുസ്‌ലിം ലീഗ് ഓഫിസ് ആക്രമണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതികള്‍ ജാമ്യമെടുക്കാതെ പൊലിസിന്റെ മൂക്കിനു താഴെ വിലസുകയാണ്.
ഇതേ സംഭവവുമായി ബന്ധപ്പെട്ട് കളളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ മാത്രം പൊലിസ് കയറിയിറങ്ങിയത് പൊലിസിന്റെ പക്ഷപാതപരമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രതികളെ സംരക്ഷിക്കുന്ന പൊലിസിന്റെ സമീപനത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പ്രസിഡന്റ് മുനീര്‍ നൊച്ചാട് അധ്യക്ഷനായി. സുഹൈല്‍ അരിക്കുളം, ജുനൈദ് കല്ലോട്, നദീര്‍ ചെമ്പനോട, നബീല്‍ കുട്ടോത്ത്, അസ്ഹര്‍ കോത്തമ്പ്ര സംസാരിച്ചു. ജന. സെക്രട്ടറി ജൗഹര്‍ പാലേരി സ്വാഗതവും ട്രഷറര്‍ എ.കെ ഹസീബ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."