റോഡ് തകര്‍ന്നു: യാത്രക്കാര്‍ ദുരിതത്തില്‍
മേപ്പയ്യൂര്‍: പയ്യോളി -പേരാമ്പ്ര റോഡില്‍ ഇടിഞ്ഞകടവ് മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന് കുണ്ടും കുഴിയുമായിട്ട് വര്‍ഷങ്ങളായി. ദിനം പ്രതി നൂറുക്കണക്കിന് വാഹനങ്ങളും പയ്യോളിയില്‍ നിന്ന് പേരാമ്പ്രയിലേക്കുള്ള പ്രധാനപ്പെട്ട ബസ് റൂട്ടും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
പയ്യോളിയില്‍ നിന്ന് ഇടിഞ്ഞ കടവ് വരെ നേരത്തെ അനുവദിക്കപ്പെട്ട പി.ഡബ്ല്യു.ഡി ഫണ്ട് ഉപയോഗിച്ച് റിപ്പയര്‍ നടത്തിയിട്ടുണ്ടെങ്കിലും മേപ്പയ്യൂര്‍ വരെ റോഡില്ലാത്ത അവസ്ഥയാണ്.
മേപ്പയ്യൂര്‍ കഴിഞ്ഞാല്‍ പേരാമ്പ്ര വരെ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയത് ആശ്വാസമാണ്. ഇടിഞ്ഞ കടവ്, പാലച്ചുവട്, തോലേരി, പാക്കനാര്‍പുരം, ഇരിങ്ങത്ത്, കുയിമ്പിലുന്ത്, മഞ്ഞക്കുളം, പാവട്ട് കണ്ടിമുക്ക്, എളമ്പിലാട് തുടങ്ങിയ സ്ഥലങ്ങളില്‍ മഴ കൂടി പെയ്തതോടെ റോഡിലുള്ള കുഴികളില്‍ വെള്ളം കെട്ടി നിന്ന് റോഡും കുഴിയും തിരിച്ചറിയാതെ അപകടം നിത്യസംഭവമായിരിക്കുന്നു.
സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളും ഈ യാത്രാദുരിതം പേറുകയാണ്. മന്ത്രി ടി.പി രാമകൃഷണന്റെ ശ്രമഫലമായി പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി 34 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മഴക്ക് മുമ്പ് പദ്ധതിയുടെ ഭാഗമായുള്ള പാച്ച് വര്‍ക്ക് ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ ഇത്ര യാത്രാ ക്ലേശം അനുഭവിക്കേണ്ടി വരില്ലായിരുന്നെന്ന് പൊതുജനങ്ങള്‍ പറയുന്നു.
പ്രശ്‌ന പരിഹാരത്തിന് പ്രക്ഷോഭം ഉള്‍പ്പെടെയുള്ള ഏറ്റവും ഉചിതമായ മാര്‍ഗം ആലോചിക്കുകയാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."