കൊളപ്പുറം സംഭവം അന്വേഷണം തുടങ്ങി; നാട്ടുകാരുടെയും പൊലിസിന്റെയും മൊഴിയെടുത്തു
തിരൂരങ്ങാടി: വാഹനപരിശോധനയ്ക്കിടെ ദേശീയപാത കൊളപ്പുറത്ത് പൊലിസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് സ്പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട തിരൂരങ്ങാടി അഡീ. എസ്.ഐ ബാലകൃഷ്ണന്, മറ്റു നാല് പൊലിസുകാര്‍, സംഭവസ്ഥലത്തുണ്ടായിരുന്ന കൊളപ്പുറത്തെ ഏതാനും ആളുകള്‍ എന്നിവരെ ഇന്നലെ മലപ്പുറത്ത് ഡി.വൈ.എസ്.പിക്കു മുമ്പാകെയെത്തിച്ച് മൊഴിയെടുത്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലിസ്. ബൈക്ക് ഉടമ കൊടുവായൂര്‍ പാട്ടശ്ശേരി അബൂബക്കര്‍, മകന് ഫസല്‍, കണ്ടാലറിയാവുന്ന മറ്റു എട്ടുപേര്ക്കെതിരേയുമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇതേകുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലിസ് മേധാവി ഉത്തരവിടുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."