HOME
DETAILS
MAL
വെള്ളക്കെട്ടിനടുത്ത് മാലിന്യം തള്ളിയെന്ന് ആരോപണം
backup
June 19 2017 | 22:06 PM
വണ്ടൂര്‍: വൈക്കതോടിനു സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു.ഗേള്‍സ് സ്‌കൂളിനു പിറകുവശത്തായി വെള്ളംക്കെട്ട് നില്‍ക്കുന്ന ഭാഗത്താണ് അഴുകിയ നിലയിലുള്ള കക്കൂസ് മാലിന്യം കണ്ടെത്തിയത്.
രൂക്ഷമായ ദുര്‍ഗന്ധം മൂലം സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളും, വീട്ടുകാരും ഏറെ പ്രയാസപെടുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി കുതിരപ്പുഴയിലെത്തുന്ന വെക്കതോടില്‍ മാലിന്യം കലര്‍ന്നത് പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് കാരണമാവും.
സംഭവമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യ സംസ്‌കരണത്തില്‍ വന്ന വീഴ്ച്ചയാണ് ഇതിനു കാരണമെന്നും കക്കൂസ് മാലിന്യമല്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വിജയന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."