HOME
DETAILS

പൊലിസിനെ ആക്രമിച്ച സംഭവം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

  
backup
June 19 2017 | 22:06 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5-2

വണ്ടൂര്‍: ബാണാപുരം ക്ഷേത്രാതിക്രമ കേസിലെ തെളിവെടുപ്പിനിടെ പ്രതിയേയും പൊലിസിനേയും ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി വണ്ടൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. വാണിയമ്പലം പൂക്കുന്നുപറമ്പ് കൃഷ്ണദാസ ്(34), തയ്യില്‍ തൊടി ജിതേഷ ്(28) എന്നിവരാണ് ഇന്നലെ പിടിയിലായത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുള്‍പെടെ ഏഴുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായിരുന്നവരുടെ എണ്ണം ഒന്‍പതായി.

കഴിഞ്ഞ ശനിയാഴ്ചയാണ് തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിച്ച പ്രതി പുല്ലനഴി മോഹനകുമാറിനെ ഒരു സംഘം അക്രമിച്ചത്. ഇതു പ്രതിരോധിക്കുന്നതിനിടെയാണ് പൊലിസിനും പരുക്കേറ്റത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ പി. ചന്ദ്രന്‍ പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിനായി ഇവരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമേര്‍പടുത്തുന്നവരേയും കേസില്‍ ഉള്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.സി.ഐക്കടക്കം പരുക്കേറ്റ സംഭവത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഏറെയുണ്ടെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപടില്‍ തന്നെയാണ് പൊലിസ്. കേസന്വേഷിക്കുന്ന പാണ്ടിക്കാട് സി.ഐ യൂസുഫ് ഇന്നലെ വണ്ടൂരിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago