അസമിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ശിശുമരണ ദുരന്തം: ആറു ദിവസത്തിനിടെ മരിച്ചത് 15 നവജാത ശിശുക്കള്‍
ഗുവാഹത്തി: ബി.ജെ.പി ഭരിക്കുന്ന അസമിലും ശിശുമരണ ദുരന്തം. ആറു ദിവസത്തിനിടെ 15 നവജാത ശിശുക്കള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ഹാട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നവംബര്‍ ഒന്നിനും ആറിനും ഇടയിലാണ് സംഭവം. ആശുപത്രിയുടെ അവഗണനയല്ല ശിശുമരണത്തിന് കാരണമെന്നാണ് വിശദീകരണം.
ചില സമയത്ത് ആശുപത്രിയില്‍ വരുന്ന രോഗികളുടെ എണ്ണം കൂടുമെന്നും അതിനുസമാനമായി ശിശുമരണ നിരക്ക് കൂടിയതാണെന്നുമാണ് ന്യായീകരണം. ഇത് ആശുപത്രിയിലെത്തുന്ന രോഗിയെ ആശ്രയിച്ചിരിക്കും. ചിലപ്പോള്‍ വൈകിയുള്ള പ്രസവമായിരിക്കും, ചിലപ്പോള്‍ കനം കുറഞ്ഞ കുട്ടിക്ക് ജന്മം നല്‍കും. ഈ സാഹചര്യങ്ങളില്‍ നവജാത ശിശുക്കള്‍ മരിക്കും- ആശുപത്രി സൂപ്രണ്ട് സൗരവ് ബൊര്കാകോത്തി പറഞ്ഞു.
ശിശുമരണം കൂടിയത് അന്വേഷിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."