കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളി ചുവന്ന പരവതാനി വിരിക്കുന്നതാര്‍ക്ക്- കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 76,600 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. കര്‍ഷകരെ ജയിലിലടക്കുകരയും ജനങ്ങളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ കോടകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതിലൂടെ ആര്‍ക്കാണ് ചുവപ്പു പരവതാനി വിരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ട്വിറ്റര്‍ വഴിയാണ് പ്രിയങ്കയുടെ വിമര്‍ശനം.
'കര്‍ഷകരെ ജയിലില്‍ അടക്കുന്നു. ജനങ്ങളെ തൊഴിലില്‍ നിന്ന് പുറത്താക്കുന്നു. മുംബൈയില്‍ പി.എം.സി ബാങ്കിലെ നിക്ഷേപകര്‍ നിലവിളിക്കുന്നു. എന്നാല്‍ 76000 കോടി രൂപ എഴുതി തള്ളി ആര്‍ക്ക് വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിക്കുന്നത്. ആരാണ് ഈ പണം എടുക്കുന്നത്?' പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
2019 മാര്‍ച്ചില്‍ 500 കോടി രൂപയും അതിലധികവും വായ്പയെടുത്ത 33 പേര്‍ വീഴ്ച്ച വരുത്തിയ 37700 കോടി രൂപ എസ്.ബി.ഐ കിട്ടാകടമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 കോടി രൂപ വീതം വായ്പയെടുത്ത് വീഴ്ച്ച വരുത്തിയ 220 കുടിശികക്കാരുടെ 76,600 കോടി കിട്ടാക്കടം എഴുതിതള്ളിയിരിക്കുകയാണ്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം 500 കോടിയോ അതിലധികമോ കടമെടുത്തവര്‍ വീഴ്ചവരുത്തിയ 67,600 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്. സമാനമായി തന്നെ മാര്‍ച്ച് 31 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) 94 വായ്പക്കാരുടെ 100 കോടി രൂപ വീതമുള്ള കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."