നെഞ്ചു വിരിച്ച് നിന്ന് ചൈന കൈവശപ്പെടുത്തിയ 5000 കിലോമീറ്റര്‍ ഒഴിഞ്ഞു തരാന്‍ ഷി ജിന്‍ പിങ്ങിനോട് പറയൂ- മോദിയെ വെല്ലുവിളിച്ച് കപില്‍ സിപല്‍
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാക് അധീന കശ്മീരില്‍ ചൈന കൈവശപ്പെടുത്തി 5000 കിലോമീറ്റര്‍ ഒഴിഞ്ഞു തരാന്‍ 56 ഇഞ്ച് നെഞ്ചു വിരിച്ച് നിന്ന് ഷി ജിന്‍ പിങ്ങിനോട് പറയൂ എന്ന് വെല്ലുവിളിച്ചാണ് കപില്‍ സിപല്‍ രംഗത്തെത്തിരിക്കുന്നത്.
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ ഷി ജിന്‍പിങ് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്നസ്ഥിതിക്ക് മഹാബലിപുരത്തെത്തുന്ന ഷി ജിന്‍പിങ്ങിന്റെ കണ്ണില്‍ നോക്കി നെഞ്ച് വിരിച്ച് മോദി കാര്യങ്ങള്‍ പറയണം.
1) പാക് അധീന കശ്മീരില്‍ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന 5000 കിലോമീറ്റര്‍ സ്ഥലം ഉടന്‍ ഒഴിയുക. 2), ഇന്ത്യയില്‍ ഹുവായിയുടെ 5 ജി ഉണ്ടാവില്ല. കാര്യങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വ്യത്യാസമുണ്ട്- അദ്ദേഹം ട്വീറ്റ് ചെയ്തു.
കശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ കാണുന്നുണ്ടെന്ന് ഷി ജിന്‍പിങ് പറയുമ്പോള്‍ ഹോങ്കോങ്ങില്‍ ജനാധിപത്യ സമരങ്ങള്‍ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പറയാത്തത് എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ തടയാന്‍ മോദി സര്‍ക്കാരിന് ആവുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെചടുത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചെന്നൈയിലെത്തുന്ന ഷി ജിന്‍ പിങ്ങ് വൈകീട്ടാണ് മഹാബലിപുരത്തേക്ക് തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഊര്‍ജിതമാക്കലും, വ്യാപാര ബന്ധം ശക്തിപ്പെടുത്തലും ആണ് കൂടിക്കാഴ്ച ലക്ഷ്യം വെക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇരു നേതാക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
കശ്മീര്‍ വിഷയത്തില്‍ തുടക്കം മുതലേ ഇന്ത്യയെ വിമര്‍ശിച്ച ചൈനയുടെ നിര്‍ദേശപ്രകാരമായിരുന്നു യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ ചൈനയൊഴികെ മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇന്ത്യയ്ക്കും യു.എസുമായുള്ള വ്യാപാരയുദ്ധത്തില്‍ കുടുങ്ങിയിരിക്കുന്ന ചൈനയ്ക്കും ഈ കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാണ്. ചൈനയുടെ സാങ്കേതികസഹായികളായ 28 കമ്പനികള്‍ക്ക് യു.എസ് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."