സമാധാന നൊബേല്‍ പുരസ്‌ക്കാരം എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്
സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി സമാധാന കരാര്‍ ഉണ്ടാക്കിയതിനാണ് പുരസ്‌ക്കാരം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന വൈരത്തിന് അവസാനം കുറിക്കുന്നതായിരുന്നു കരാര്‍.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് എത്യോപ്യയില്‍ നിന്ന് എരിത്രിയ സ്വാതന്ത്ര്യം നേടുന്നത്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ വൈകാതെ ഇരിരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുന്ന യുദ്ധങ്ങളില്‍ 80,000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
2018 ഏപ്രിലില്‍ അധികാരമേറ്റ ശേഷം വിശാലമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ രാജ്യത്ത് കൊണ്ടു വന്നു. കടുത്ത നിയന്ത്രണങ്ങളുള്ള ഒരു രാജ്യമായിരുന്നു എത്യോപ്യ. ആയിരക്കണക്കിന് പ്രതിപക്ഷ ആക്ടിവിസ്റ്റുകളെ ജയില്‍ മോചിതരാക്കി.
301 പേരാണ് സമാധാന പുരസ്‌ക്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 223 വ്യക്തികളും 78 സംഘടനകളുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."