പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഐ.എന്‍.എ ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനെതിരെ പീഡനകേസ്
ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഐ.എന്‍.എ ചോദ്യം ചെയ്ത പഞ്ചാബ് പൊലിസ് ഉദ്യോഗസ്ഥനെതിരെ പീഡനത്തിന് കേസ്.
പത്താന്‍കോട്ട് ആക്രമത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലായിരുന്ന പഞ്ചാബ് എസ്.പി സല്‍വീന്ദര്‍ സിംഗിനെതിരെയാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ ഭാര്യയെ ലൈഗിംകമായി പീഡിപ്പിക്കുകയും 59000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ്തല അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സല്‍വീന്ദര്‍ സിങിനെതിരെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ നല്കിയ പരാതിയും അന്വേഷണം നടക്കുന്നുണ്ട്. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമത്തിനിടെ ഭീകരര്‍ സല്‍വീന്ദറിന്റെ വാഹനത്തിലാണ് വ്യോമസേനാതാവളത്തിലേക്ക് കടന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ തന്നെ ആക്രമിച്ച ശേഷം അവര്‍ സുഹൃത്തിനേയും പാചകക്കാരനേയും വാഹനത്തോടൊപ്പം തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."