സഊദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കുറയുന്നു
ജിദ്ദ: സഊദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കഴിഞ്ഞ മാസം 11 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള സഊദി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടികള്‍ക്കുള്ള മുസാനിദ് പോര്‍ട്ടല്‍ ആണ് പുറത്തു വിട്ടത്. ഓഗസ്റ്റില്‍ സഊദിയിലേക്ക് ആകെ റിക്രൂട്ട് ചെയ്ത വേലക്കാരില്‍ 13 ശതമാനം ഇന്ത്യക്കാരായിരുന്നു. ഇന്ത്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കില്‍ മാറ്റമില്ല. 19000 റിയാലാണ് ഇന്ത്യയില്‍നിന്ന് ഒരു ഗാര്‍ഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന്
സഊദിയിലെ റിക്രൂട്ട്മെന്റ് കമ്പനികളും ഓഫീസുകളും ഈടാക്കുന്നത്.
അതേസമയം ബംഗ്ലാദേശില്‍ നിന്നുള്ള വേലക്കാരുടെ റിക്രൂട്ട്മെന്റില്‍ വര്‍ധന രേഖപ്പെടുത്തി. സെപ്റ്റംബറില്‍ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്ത വേലക്കാരികളില്‍ 17 ശതമാനവും ബംഗ്ലാദേശുകാരികളാണ്. ഓഗസ്റ്റില്‍ ഇത് 12 ശതമാനം മാത്രമായിരുന്നു.
ഫിലിപ്പൈന്‍സില്‍ നിന്നും കെനിയയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്ക് ഉയര്‍ന്നതായും മുസാനിദ് പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. കെനിയയില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നിരക്ക് 7,619 റിയാലാണ്. ഓഗസ്റ്റില്‍ ഇത് ശരാശരി 7,500 റിയാലായിരുന്നു. ഫിലിപ്പൈന്‍സില്‍നിന്നുള്ള നിരക്ക് 12,500ല്‍നിന്ന് 14,000 റിയാലായി വര്‍ധിച്ചു. ചില രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നിരക്കുകള്‍ കുറഞ്ഞിട്ടുമുണ്ട്. ഉഗാണ്ടയില്‍ നിന്ന് റിക്രൂട്ട്മെന്റ് നിരക്ക് 6,999 ല്‍നിന്ന് 6,666 റിയാലായും, ശ്രീലങ്കയിലേത് 19,000 ല്‍നിന്ന് 15,000 റിയാലായും കുറഞ്ഞു. ഇന്ത്യയെപോലെ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നിരക്കില്‍ മാറ്റമില്ല. വിയറ്റ്നാമില്‍ നിന്ന് 18,000 റിയാലും ബംഗ്ലാദേശില്‍നിന്ന് 7,000 റിയാലുമാണ് നിരക്ക്.
കഴിഞ്ഞ മാസം റിക്രൂട്ട് ചെയ്ത ഗാര്‍ഹിക തൊഴിലാളികളില്‍ 12 ശതമാനം ഉഗാണ്ടയില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."