HOME
DETAILS
MAL
ഉരുട്ടിക്കൊലക്കേസ്: വിചാരണ 21ലേക്ക് മാറ്റി
backup
June 19 2017 | 23:06 PM
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി 21ലേക്ക് മാറ്റി. ഇന്നലെ വിസ്തരിക്കേണ്ടിയിരുന്ന കേസിലെ ഒന്നാം സാക്ഷി കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍ക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
തുടര്‍ച്ചയായി കേസിലെ വിചാരണ നടത്താനാണ് തീരുമാനം. തിരുവനന്തപുരം കരമന സ്വദേശി ഉദയകുമാറിനെ 2005ലായിരുന്നു ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ വച്ച് ഉരുട്ടി കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.
പൊലിസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന് എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."