പ്രവാസികള്‍ക്ക് ആശ്വാസമായി സന്നദ്ധസംഘടനകളുടെ നോമ്പുതുറ
റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ് വിവിധയിടങ്ങളില്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നോമ്പുതുറകള്‍.
യാമ്പു റോയല്‍ കമ്മിഷനിലെ ഉദ്യോഗസ്ഥനായ ശ്രീലങ്കന്‍ സ്വദേശി ഉമര്‍ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുന്നൂറോളം പേര്‍ക്ക് ദിവസവും നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്.
കൃഷിയിടങ്ങളും ലേബര്‍ ക്യാംപുകളും മാത്രമുള്ള പ്രദേശത്ത് സഊദി അരാംകോയുടെ വിശ്രമ കേന്ദ്രത്തിലാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. ഈ പുണ്യകര്‍മം ഇവിടെ തുടങ്ങിയിട്ട് രണ്ടണ്ടര പതിറ്റാണ്ടണ്ടായി. ഇന്ത്യക്കാര്‍ക്കുപുറമെ സുദാന്‍, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ തുച്ഛമായ വരുമാനമുള്ള തൊഴിലാളികളാണ് ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നത്. ജോലി കഴിഞ്ഞ് വൈകിട്ട് ക്യാംപിലെത്തി ഭക്ഷണം പാകംചെയ്യാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാണ് മരുഭൂമിയിലെ ഈ നോമ്പുതുറ.
മരുഭൂമിയില്‍ ആടിനെ മേച്ചും ഒട്ടകങ്ങളെ നോക്കിയും ജീവിതം തള്ളിനീക്കുന്നവര്‍ക്കും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവര്‍ക്ക് നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റമദാന് കിറ്റ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."