ആവശ്യത്തിന് യുദ്ധവിമാനങ്ങളില്ലെന്ന് വ്യോമ സേനാ മേധാവി
ന്യൂഡല്‍ഹി: പതിനൊന്നുപേര്‍ വേണ്ടിടത്ത് ഏഴുപേരെ വച്ച് ക്രിക്കറ്റ് കളിക്കുന്നതുപോലെയാണ് യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ വ്യോമ സേന അനുഭവിക്കുന്നതെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.
യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ വലിയ കുറവാണ് വ്യോമ സേനക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ പാക് ഭീകരാക്രമണത്തിനെതിരേ പടയൊരുക്കം നടത്താന്‍ വ്യോമ സേന തയാറാണെന്ന് ഡല്‍ഹിയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മിരിലെ ഭീകരാക്രണത്തിനെതിരേയും മാവോവാദി വേട്ടക്കും വ്യോമ സേന ഒരുക്കമാണ്. എന്നാല്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ വ്യോമാക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി വേണ്ട എന്ന നിലപാടാണ് വ്യോമ സേനക്കുള്ളത്. വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അത് സഹായിക്കുമെന്ന് ധനോവ പറഞ്ഞു.
പാക് ആക്രമണത്തെ പ്രതിരോധിക്കാന്‍ വ്യോമ സേന സജ്ജമാണ്. അതിര്‍ത്തിയില്‍ ഏതാനും ആഴ്ചകളായി ആക്രമണം തുടരുകാണ്. വ്യത്യസ്ത ആക്രമണങ്ങളില്‍ നിരവധി സൈനികരാണ് മരിച്ചത്. എന്നിട്ടും വ്യോമ സേനയുടെ സഹായം ഉപയോഗപ്പെടുത്താന്‍ തയാറാകുന്നില്ലെന്ന ആരോപണവും വ്യോമ സേനാ മേധാവി ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."